പുതുവര്‍ഷത്തില്‍ ഭാഗ്യം ഉണ്ടാകുമോ എന്ന് അറിയാന്‍ എല്ലാവര്ക്കും ആകാഷയുണ്ടാകും. നിങ്ങള്‍ക്ക് ഭാഗ്യാനുകൂലമാണോ ഈ വര്‍ഷം എന്നറിയാം…
അശ്വതി: സൂര്യന് മേടരാശിയിലേക്ക് സംക്രമിച്ച് സഞ്ചരിക്കുന്നത് അശ്വതി നക്ഷത്രത്തിലാണ്. അതുകൊണ്ട് തന്നെ വിഷു സംക്രമസമയത്ത് അശ്വതിയില്‍ ഒരുഗ്രഹത്തിന്റെ സ്ഥിതിയും ഇല്ല. ഈ വര്‍ഷത്തില്‍ ഗുണഫലാധിക്യ സാധ്യതയാണ് ഈ നക്ഷത്രക്കാരില്‍ കാണുന്നത്. യാത്രാ കാര്യങ്ങള്‍ സഫലമാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമാണ്.
ഭരണി: സംക്രമസമയത്ത് ഭരണിയില്‍ ശുക്രന്റെയും ഗുളികന്റെയും സ്ഥിതിയാണുള്ളത്. ഈ നക്ഷത്രക്കാര്‍ക്ക് ധനലാഭകാര്യങ്ങള് അനുകൂലമായി ഭവിക്കും.കലാരംഗത്തുള്ള പ്രവര്ത്തകന്മാര്ക്ക് ഗുണഫലം ഉണ്ടാകും. ആരോഗ്യം അത്ര നന്നായിരിക്കില്ല. വിദ്യാഭ്യാസ പുരോഗതി ഉണ്ടായിത്തീരും.
കാര്‍ത്തിക: കര്‍മരംഗത്ത് ഏറെ ഗുണകാര്യങ്ങള് ഉണ്ടാകുന്ന വര്‍ഷമായിരിക്കും ഈ നാളുകാര്‍ക്ക്. വിവാഹം മുതലായ മംഗളകാര്യങ്ങള്‍ തീരുമാനത്തിലെത്തും. കഠിനാധ്വാനികളായ ഇവര്‍ ഏതുമേഖലയിലായാലും മികവു പ്രകടിപ്പിക്കുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്യും.
രോഹിണി: എന്തുകാര്യത്തിലും ഇടപെടുന്നതിന് മുമ്പ് രോഹിണി നക്ഷത്രക്കാര്‍ നല്ലപോലെ ശ്രദ്ധിക്കേണ്ടതാണ്. രോഗക്ലേശങ്ങളില്‍ നിന്ന് മുക്തി ഉണ്ടായിത്തീരും. സുഹൃത്തുക്കളുടെ സഹായം ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി ഭവിക്കും.
മകയീരം: നല്ലതുപോലെ ആലോചിച്ചുവേണം ഈ നക്ഷത്രക്കാര്‍ എന്തുകാര്യങ്ങളിലും ഇടപെടുന്നത്. ശത്രുക്കളുടെ നീക്കങ്ങളെയും നന്നായി കരുതിയിരിക്കണം. രോഗസാധ്യതയുല്ലതിനാല് കൂടുതല്‍ ശ്രദ്ധിക്കണം
തിരുവാതിര: കര്‍മ്മരംഗത്ത് മികവുണ്ടാകും. എന്നാല്‍ തൊഴിലിടങ്ങളില്‍ പ്രതീക്ഷിക്കാത്ത പ്രതിബന്ധങ്ങള്‍ക്കും സാധ്യത. ദാമ്പത്യ കലഹങ്ങള്‍ ഇണയുടെ ആരോഗ്യാദികളിലുള്ള വൈപിരീത്യം എന്നിവയുണ്ടാകും. വിദേശ യാത്രയ്ക്ക് അനുകൂല സമയം. തീര്‍ത്ഥ യാത്രയ്ക്ക് സാധ്യത.
പുണര്‍തം: ഈ വര്‍ഷം അനുകൂല ഗുണഫലങ്ങള്‍ പൂർവികസ്വത്ത് വിൽപനചെയ്ത് പട്ടണത്തിൽ ഗൃഹം വാങ്ങും. ദീർഘകാലസുരക്ഷയ്ക്ക് ഉപകരിക്കുന്ന ആശയങ്ങൾ തൊഴിൽമേഖലകളിൽ അവലംബിക്കും. ജീവിതമാർഗത്തിനു വഴിത്തിരിവുണ്ടാകുന്ന കർമമേഖലകളിൽ പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. ഉപരിപഠനം പൂർത്തീകരിച്ചു തൃപ്തിയായ ഉദ്യോഗത്തിൽ പ്രവേശിക്കും.
പൂയം : തൊഴിൽമേഖലകളിൽനിന്നു സമ്പൽ സമൃദ്ധിയുണ്ടാകും. വിസ്തൃതിയും സൗകര്യവുമുളള ഗൃഹം വാങ്ങുവാൻ യോഗം. അനുരഞ്ജനശ്രമം വിജയിക്കുവാനും വസ്തുതർക്കം പരിഹരിക്കുവാനും സാധ്യത.
ആയില്യം : കുടുംബത്തില്‍ സമാധാനാന്തരീക്ഷം സംജാതമാകും. ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങൾ ലഭിക്കാന്‍ ഇടയാകും.
മകം: വിദ്യാഭ്യാസത്തിനു അനുയോജ്യമായ തൊഴില്‍ ലഭിക്കാന്‍ സാധ്യത. അര്‍ഹമായ സ്ഥാനകയറ്റങ്ങള്‍, ധനലാഭം എന്നിവ യോഗം
പൂരം: വിദേശയാത്രയ്ക്ക് യോഗം. ബന്ധുസമാഗമം, ഉദ്യോഗം നഷ്ടം എന്നിവയ്ക്ക് സാധ്യത. ഭൂമി കൈമാറ്റത്തില്‍ തടസ്സം അനുഭവപ്പെടും.
ഉത്രം: ഔദ്യോഗികതലത്തില്‍ തര്‍ക്കം, ജോലി നഷ്ടം എന്നിവയ്ക്ക് സാധ്യത, അനുകൂല അവസരം മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ വിജയം നേടാന്‍ കഴിയും.
അത്തം : ധനപരമായ ഇടപാടുകളില്‍ വളരെയൊന്നും ഗുണമുണ്ടാവുകയില്ല. എന്നിരിക്കിലും പാഴ്ചെലവുകള്‍ ഒന്നും വന്നുപെടാതെ ധനം സ്വരൂപിച്ചുവെയ്ക്കാന് സാധിക്കും.
ചിത്തിര: രോഗ സാധ്യത, കുടുംബസംരക്ഷണച്ചുമതല ഏറ്റെടുക്കാന്‍ യോഗം. ഗൃഹനിർമാണം പൂർത്തീകരിച്ചു ഗൃഹപ്രവേശനകർമം നിർവഹിക്കാന്‍ അനുയോജ്യ സമയം.
ചോതി: തീര്‍ത്ഥയാത്രകളിലും ഉത്സവ കര്‍മ്മങ്ങളിലും പങ്കെടുക്കാന്‍ യോഗം. പുതിയ വാഹനം സ്വന്തമാക്കും. ആഗ്രഹിക്കുന്ന ഭൂമിവിൽപന സഫലമാകും. വസ്തുതർക്കം രമ്യമായി പരിഹരിക്കുവാനും അർഹമായ പിതൃസ്വത്ത് ലഭിക്കുവാനും യോഗമുണ്ട്.
വിശാഖം: വിദേശയാത്രയ്ക്ക് യോഗം. പുതിയ പദ്ധതികള്‍ ഏറ്റെടുത്ത് വിജയിപ്പിക്കും. ജീവിത അംഗീകാരം ലഭിക്കും. സന്താനഭാഗ്യമുണ്ടാകും
അനിഴം: അധ്വാനത്തിന് പൂർണഫലം ലഭിക്കും. വിദേശയാത്ര സഫലമാകും. ജോലിയില്‍ ഉയര്‍ച്ച
തൃക്കേട്ട: പുതിയ തൊഴിൽ മേഖലകൾ ഏറ്റെടുക്കും. ഉപരിപഠനം പൂർത്തീകരിച്ചു വിദേശത്ത് ഉദ്യോഗം ലഭിക്കും. സന്താനഭാഗ്യമുണ്ടാകും
മൂലം: ഭൂമി കൈമാറ്റം നടക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് ഉദ്യോഗമാറ്റവും ഉണ്ടാകും.
പൂരാടം: ഗൃഹപ്രവേശനകർമം നിർവഹിക്കും. ആത്മാർഥമായ പ്രയത്നങ്ങളാൽ അധികൃതരുടെ പ്രീതി നേടും. വിവാഹ തടസ്സം ഉണ്ടാകും
ഉത്രാടം: വിനോദയാത്രകള്‍ക്ക് യോഗം. പുത്രനാല്‍ ആദരിക്കപ്പെടും. വാഹനാപകട സാധ്യത ഉള്ളതിനാല്‍ സൂക്ഷിക്കേണ്ടിവരും.
തിരുവോണം: രോഗ സാധ്യത. മേലുദ്യോഗസ്തരില് നിന്നും അഗീകരത്തിനു സാധ്യത. ഭൂമി വിട്ടു കൊടുക്കേണ്ടി വരും. വികസന കര്‍മ്മങ്ങളില്‍ പങ്കാളിയാകും
അവിട്ടം: സന്താന ഭാഗ്യം, പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യ പ്രാപ്തിയില്‍ എത്തും. ഗുണ ദോശ സമ്മിശ്രമാണ് കാലം.
ചതയം: ആഗ്രഹസാഫല്യമുണ്ടാകും. വാത–ഉദര–മൂത്രാശയ രോഗങ്ങൾക്ക് സാധ്യത. ചികിത്സാ യോഗം.
പൂരുരുട്ടാതി: അധികാര പദവിയ്ക്ക് സാധ്യത, രോഗ ചികിത്സ യോഗം. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം.
ഉത്രട്ടാതി: നഷ്ടപ്പെട്ടു എന്നുകരുതുന്ന രേഖകൾ തിരിച്ചു ലഭിക്കും. ആത്മീയ യാത്രകള്‍, തീര്‍ത്ഥാടനം എനിവയ്ക്ക് യോഗം.
രേവതി: കുടുംബ ഐക്യത്തിലൂടെ മനസ്സുഖം. ഭൂമിവിൽപനയ്ക്കു തയാറാകും. മത്സരരംഗങ്ങളിൽ വിജയിക്കും.
Post Your Comments