വിഷു പുഴുക്ക്
ആവശ്യമുള്ള സാധനങ്ങള്‍:
1. ഇടിച്ചക്ക – പകുതി കഷ്ണം
2. മത്തന്‍ (പഴുത്തത്)- ഒരു കഷ്ണം
3. വെള്ളപ്പയര്‍- 1 /4 കപ്പ്
4. വാഴക്കായ് – ഒരു എണ്ണം
5. അമരക്കായ് – അഞ്ച് എണ്ണം
6. (ഇവയെല്ലാം വലിയ കഷ്ണങ്ങളായി നുറുക്കണം)
7. മസാല:
പച്ചമുളക് – രണ്ട്
നാളികേരം – ഒരു മുറി
കറിവേപ്പില – കുറച്ച്
എന്നിവ ഒരു വിധം അരക്കുക.
പാചകം ചെയ്യേണ്ട വിധം:
വെള്ളപ്പയര്‍ വേവിക്കുക. ചക്ക, വാഴക്ക എന്നിവ പകുതി വെന്തുകഴിയുമ്പോള്‍ അമരക്കയും മത്തനും ചേര്‍ക്കുക. ഒരു സ്പൂണ്‍ മുളക് പൊടി, ഒരു സ്പൂണ്‍ മഞ്ഞപ്പൊടി, ആവശ്യത്തിന് ഉപ്പ്, മസാല (തയ്യാറാക്കിയത്) എന്നിവ ചേര്‍ത്ത് തിളപ്പിയ്ക്കുക. വാങ്ങാറാകുമ്പോള്‍ കുറച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് ഇളക്കിവാങ്ങിവെക്കുക.
Post Your Comments