ശ്രീലക്ഷ്മിയുടെ മരണത്തില്‍ പ്രതികരണവുമായി പോങ്ങുമ്മൂടന്‍. അക്‌സയെയും ശ്രീലക്ഷ്മിയെയും കാണാതിരുന്നവര്‍ ആസിഫയെ മാത്രം കാണുന്നത് രാഷ്ട്രീയ ശരിക്ക് യോജിക്കുന്നതല്ല. ആസിഫയില്‍ നിന്നും അക്‌സയിലേക്ക് അഞ്ച് വര്‍ഷത്തിന്റെയും ആസിഫയില്‍ നിന്നും ശ്രീലക്ഷ്മിയിലേക്ക് അഞ്ച് മാസത്തിന്റെയും പഴക്കമുണ്ട്. ആസിഫ അനുഭവിച്ച അതേ വേദനകളാണ് 2013ല്‍ കേരളത്തില്‍ ചോറ്റാനിക്കരയില്‍ അക്‌സയും കൊല്ലത്തെ എരൂരില്‍ ശ്രീലക്ഷ്മിയും അനുഭവിച്ചതെന്ന് അദ്ദേഹം പറയുന്നു.
അന്ന് അസ്‌കയെയും ശ്രീലക്ഷ്മിയെയും കാണാത്തവര്‍ ഇന്ന് അസിഫയെ കാണുകയും വ്യസനിക്കുകയും ചെയ്യുന്നത് ശരിയല്ല. ഇത്തരത്തിലുള്ളവര്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കിടയില്‍ ആവേശം ജനിപ്പിക്കാനായി കുട്ടിനിക്കറിട്ട് തുള്ളുന്ന ചീയര്‍ ഗേള്‍സിന്റെ ജോലി മാത്രമാണ് നിങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പോങ്ങുംമൂടന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
അസിഫയില്‍ നിന്നും അക്‌സയിലേയ്ക്ക് അഞ്ച് വര്‍ഷത്തിന്റെ പഴക്കമുണ്ട്. അസിഫയില്‍ നിന്നും ശ്രീലക്ഷ്മിയിലേയ്ക്ക് ഏതാണ്ട് അഞ്ച് മാസത്തിന്റെ പഴക്കവും. അസിഫ കാശ്മീരില്‍ അനുഭവിച്ച അതേ ദുര്യോഗവും ദുഷ്ടതയും കാപാലികതയും ജീവനഷ്ടവുമാണ് നാലു വയസ്സുകാരി അക്‌സ രണ്ടായിരത്തിപതിമൂന്നില്‍ കേരളത്തില്‍, ചോറ്റാനിക്കരയില്‍, അനുഭവിച്ച് ജീവന്‍ കളഞ്ഞത്. അസിഫ കാശ്മീരില്‍ അനുഭവിച്ച അതേ ദുര്യോഗവും ദുഷ്ടതയും കാപാലികതയും ജീവനഷ്ടവുമാണ് ഏഴുവയസ്സുകാരി ശ്രീലക്ഷ്മി കേരളത്തില്‍, കൊല്ലത്തെ ഏരൂറില്‍, അനുഭവിച്ച് ജീവന്‍ കളഞ്ഞത്. അസിഫയെക്കുറിച്ച് പറയുമ്പോള്‍ അക്‌സയെയും ശ്രീലക്ഷ്മിയെയും ഓര്‍ക്കുന്നത് രാഷ്ട്രീയശരിയ്ക്ക് യോജിക്കുന്നതല്ലെന്നും അത് സംഘിബുദ്ധിയ്ക്ക് നിരക്കുന്നതാണെന്നും സമര്‍ത്ഥിക്കാന്‍ വരുന്ന ശ്രേഷ്ഠബുദ്ധര്‍ എന്റെ നിഴലിനുകീഴില്‍ നിന്ന് മാറി നിന്നുകൊള്‍ക. എന്റെ നിഴല്‍ ഭാരം നിങ്ങളുടെ പ്രാണനഷ്ടത്തിന് കാരണമാവാന്‍ പാടില്ല.
അന്ന് അസ്‌കയെയും ശ്രീലക്ഷ്മിയെയും കാണാത്തവര്‍ ഇന്ന് അസിഫയെ കാണുകയും വ്യസനിക്കുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ ഓര്‍ക്കുക, അറിയുക, ഐപിഎല്‍ മത്സരങ്ങള്‍ക്കിടയില്‍ ആവേശം ജനിപ്പിക്കാനായി കുട്ടിനിക്കറിട്ട് തുള്ളുന്ന ചീയര്‍ ഗേള്‍സിന്റെ ജോലി മാത്രമാണ് നിങ്ങള്‍ എടുക്കുന്നതെന്ന്! ലോകമൊട്ടുക്ക് ദാരുണമായ നിലയില്‍ പലപ്രായത്തിലുള്ള ആളുകള്‍ നിത്യവും കൊല്ലപ്പെടുന്നു. രോഗവും പട്ടിണിയും യുദ്ധവും അല്ല മനുഷ്യരെ അധികമായി കൊല്ലുന്നത്. പകയും വെറിയും ആസക്തിയും സന്മനസും സ്‌നേഹവുമില്ലാത്ത സഹജീവികള്‍ തന്നെയാണ് മനുഷ്യരുടെ ജീവനെ കവര്‍ന്നെടുക്കുന്നത്. അന്ധമായ രാഷ്ട്രീയബോധം പുലര്‍ത്തുന്ന ഏതൊരു മനുഷ്യനും കൊലപാതകിയോ പരോക്ഷമായി കൊലയ്ക്ക് കൂട്ടുനില്‍ക്കുന്നവരോ ആയി മാറുകയാണ്. ഒരുവന്റെ രാഷ്ട്രീയബോധം രാഷ്ട്രത്തെ വളര്‍ത്തുന്നതാവണം. അല്ലാതെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അവരുടെ കൊള്ളരുതായ്മകള്‍ക്കും ഉള്ള വളമായി മാറുകയല്ല വേണ്ടത്.
അസിഫ എന്റെ മകളാണ്. അസ്‌കയും ശ്രീലക്ഷ്മിയും എന്റെ മക്കളാണ്. എന്റെ മൂന്നു മക്കളും കൊല്ലപ്പെട്ടത് ബലാല്‍സംഗത്തിലൂടെയാണ്. അവര്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നാടിനുവേണ്ടി ജീവത്യാഗം ചെയ്തവരല്ല. കൊടും ക്രിമിനലുകള്‍ മൂവരെയും നിഷ്ഠൂരമായി ഇല്ലാതാക്കിയതാണ്. ഇവിടെ രാഷ്ട്രീയമല്ല വൈകാരികതായാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. ഇവരുടെ മരണത്തില്‍ രാഷ്ട്രീയം കാണുന്നവര്‍ കുറ്റവാളികള്‍ക്കൊപ്പം സഞ്ചരിക്കുന്നവരാണ്.
അസ്‌കയെയും ശ്രീലക്ഷ്മിയും മറന്ന് അസിഫയെ മാത്രം കാണുന്നവരേ, നിങ്ങള്‍ കൊടും ക്രിമിനലുകളാണ്. അങ്ങേയറ്റം കമ്യൂണിസ്റ്റുകളാണ് !
Post Your Comments