വലുപ്പം ‘ശരാശരി’മാത്രം, എന്നാലോ…. വിറ്റമിനുകളുടെയും പോഷണത്തിന് ആവശ്യമായ മറ്റു ഘടകങ്ങളുടെയും സമ്പന്നകലവറ. നാട്ടില്‍ സുലഭമായി ലഭിക്കുന്ന “പേരയ്ക്ക” തന്നെയാണ് കക്ഷി. പ്രായഭേദമന്യേ എല്ലാവരും ഒരുപോലിഷ്ടപ്പെടുന്ന പേരയ്ക്ക വില്‍പന ഇപ്പോള്‍ തകൃതിയാവുകയാണ്. വാങ്ങുന്നവരില്‍ ഏറെയും സ്ത്രീകളാണ..് പ്രത്യേകിച്ച് ഗര്‍ഭിണികള്‍. ഗര്‍ഭിണികളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് പേരയ്ക്ക. പേരയ്ക്കയിലെ ഫോളേറ്റുകള്‍ സ്ത്രീകളുടെ പ്രത്യുല്‍പാദന ശേഷി വര്‍ധിപ്പിക്കുന്ന ഒന്നാണ്. മാത്രമല്ല ഗര്‍ഭിണികളുടെയും ഗര്‍ഭസ്ഥ ശിശുവിന്‌റെയും ആരോഗ്യം, പ്രത്യേകിച്ച് രോഗപ്രതിരോധ ശേഷി എന്നിവ വര്‍ധിപ്പിക്കുന്ന വിറ്റമിന്‍ ബി 9 ഉം പേരക്കയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. മാത്രമല്ല ഗര്‍ഭസ്ഥ ശിശുവിന്‌റെ ന്യൂറല്‍ ട്യൂബ് വികാസത്തെ ഉത്തേജിപ്പിക്കുന്ന ഒന്നാണ് പേരക്കയിലുള്ള ഫോളിക്ക് ആസിഡ്. ധാരാളം കോപ്പര്‍ അടങ്ങുന്ന ഫലമാണ് പേരയ്ക്ക. ശരീരത്തിലെ ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുന്നതിലും ഉല്‍പാദനം വര്‍ധിപ്പിക്കുവാനും പേരയ്ക്കയിലടങ്ങിയിരിക്കുന്ന കോപ്പര്‍ വളരെ സഹായകരമാണ്.
Also Read : പഴങ്ങള്‍ കഴിക്കുന്ന ഗര്‍ഭിണികളുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക
പ്രായമേറിയവരില്‍ തൈറോയ്ഡ് ഗ്രന്ധികളുടെ ആരോഗ്യത്തിനും പേരയ്ക്ക കഴിക്കുന്നത് ഏറെ സഹായിക്കും. ശരീരത്തിലെ മാംസപേശികള്‍ക്കും ഞരമ്പുകള്‍ക്കും അയവു വരുത്തുന്നതിനും ക്ഷതം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും പേരയ്ക്ക ഉത്തമ പരിഹാരമാണ്. മാംഗനീസ് ധാരാളമായി അടങ്ങുന്നതിനാല്‍ പേശികളുടെ ആരോഗ്യത്തിനും പേരയ്ക്ക കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിനു മാത്രമല്ല മനസിനറെ ആരോഗ്യത്തിനും പേരയ്ക്ക വളരെ നല്ലതാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനും പേരയ്ക്ക വളരെ നല്ലതാണ്. കുട്ടികള്‍ക്ക് പേരയ്ക്ക ജ്യുസാക്കി നല്‍കുന്നത് ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതിനും, പഠനത്തില്‍ മികവു പുലര്‍ത്തുന്നതിനും സഹായകരമാണ്.
Post Your Comments