Latest NewsNewsLife Style

മുട്ടുവേദനയ്ക്ക് ഇനി വീട്ടിൽ നിന്ന് നിമിഷ നേരം കൊണ്ട് പരിഹാരം കാണാം

ഒലീവ് ഓയില്‍ മുട്ടുവേദനയുള്ളിടത്ത് പുരട്ടി 5 മിനിറ്റു നേരം മസാജ് ചെയ്യുന്നത് മുട്ടുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇതിനു ശേഷം 1 മണിക്കൂര്‍ കഴിയുമ്പോളിത് കഴുകിക്കളയണം.

ഇഞ്ചി അരിഞ്ഞിട്ടു വെള്ളം തിളപ്പിയ്ക്കുക. ഈ വെളളത്തില്‍ നാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്തിളക്കുക. ഇത് ദിവസവും കുടിയ്ക്കുന്നത് ഗുണം ചെയ്യും. ഉലുവ വറുത്തു പൊടിയ്ക്കുക. ഇതില്‍ അല്‍പം വെള്ളം ചേര്‍ത്ത് മുട്ടുവേദനയുള്ളിടത്തു പുരട്ടാം. ഇതും മുട്ടുവേദനയില്‍ നിന്നും ആശ്വാസം നല്‍കും.

ginger-benefits

അല്‍പം കടുകെണ്ണയെടുത്ത് ഇതില്‍ വെളുത്തുള്ളി ചതച്ചിടുക. അല്‍പനേരം ചൂടാക്കുക. ഈ ഓയില്‍ മുട്ടില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. അല്‍പം വെളിച്ചെണ്ണയെടുത്തു ചെറുതായി ചൂടാക്കി മുട്ടുവേദനിയ്ക്കുന്നിടത്ത് പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഇതും മുട്ടുവേദന മാറ്റാന്‍ ഏറെ നല്ലതാണ്.

ചെറുനാരങ്ങ പല ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക. ഇത് അധികം കട്ടിയില്ലാത്ത ഒരു കോട്ടന്‍ തുണിയില്‍ പൊതിയുകഅല്‍പം എള്ളെണ്ണ ചെറുതായി ചൂടാക്കുക. ചെറുനാരങ്ങ പൊതിഞ്ഞു വച്ച തുണി ഇതില്‍ മുക്കണംഇത് മുട്ടുവേദയുള്ളിടത്തു വച്ചു കെട്ടുക. 10 മിനിറ്റു നേരം ഇതങ്ങനെ തന്നെ വയ്ക്കണംമുട്ടുവേദന മാറുന്നതു വരെ ദിവസവും രണ്ടു തവണയെങ്കിലും ഇതു ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button