Latest NewsKeralaNews

ബൈക്ക് യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡിജിപി

തിരുവനന്തപുരം: ബൈക്കുകളിൽ മൂന്നുപേർ ചേർന്നുള്ള യാത്ര തടയാനൊരുങ്ങി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇത്തരത്തിലുള്ള യാത്ര അപകടങ്ങൾ വർധിക്കുന്നതിനു കാരണമാകുന്നതിനാൽ നിയമനടപടി ശക്തമാക്കണമെന്നു അദ്ദേഹം നിർദേശിച്ചു. ഇത്തരം പ്രവണത നഗരപ്രദേശങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

read also: വരാപ്പുഴ കസ്റ്റഡി മരണം : പോലീസുകാര്‍ക്കെതിരെ നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ : ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ഈ ട്രിപ്പിൾ റൈഡിങ് നിയമപരമായി അനുവദനീയമല്ല.ഇത് നടത്തുന്നവരിൽ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്. ഇത്തരം യാത്ര അവർക്കു മാത്രമല്ല, കാൽനട യാത്രക്കാർക്കും മറ്റു വാഹനയാത്രികർക്കും അപകടമുണ്ടാക്കുന്നു. ഇത്തരത്തിൽ യാത്ര ചെയ്യുന്ന സംഘങ്ങൾ യാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചിട്ട് കടന്നുകളയുന്ന സംഭവങ്ങളും വർധിച്ചുവരുന്നു. അതിനാൽ റോഡു സുരക്ഷ മുൻനിർത്തി ഇത്തരം യാത്രകൾ ഒഴിവാക്കണമെന്നു ബെഹ്റ അഭ്യർഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button