KeralaLatest NewsNavratri

സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഡിഎൻഎ പരിശോധനയിൽ ആൾമാറാട്ടം; പിന്നിൽ കളിച്ചത് പോലീസ് ഓഫീസർ

തിരുവല്ല : സിപിഎം ലോക്കൽ സെക്രട്ടറി പ്രതിയായ കേസിൽ പ്രതിയുടെ ഡിഎൻഎ പരിശോധനയിൽ മറ്റൊരാളുടെ രക്തം നൽകി ആൾമാറാട്ടം നടത്തിയ സംഭവത്തിൽ സിവിൽ പോലീസ് ഓഫീസർ കുറ്റക്കരനാണെന്നു അന്വേഷണത്തിൽ കണ്ടെത്തി. തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി സജിമോൻ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സി ഐ നടത്തിയ അന്വേഷണത്തിന്റെ റിപ്പോട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.

കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടന്നത്. പ്രവാസിയുടെ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയും കൂടിയായ യുവതി ഗർഭിണിയായതോടെയാണ് വിവാദം ഉണ്ടായത്. യുവതി പോലീസിൽ പരാതിപ്പെടുകയൂം ചെയ്തു . കേസായതോടെ സജിമോൻ ഹൈക്കോടതിയിൽ മുൻക്കൂർ ജാമ്യാപേക്ഷ നൽകി. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ ലൈംഗീക പരിശോധയ്ക്ക് പ്രതി തന്നെ എത്തിയെങ്കിലും പിന്നീട് നടന്ന ഡിഎൻഎ പരിശോധനയിൽ മറ്റൊരാളാണ് എത്തിയത്.

ഒ .പി ടിക്കറ്റിൽ സുമേഷ് എന്ന പേരായിരുന്നു. ഈ പേരിൽ നഴ്‌സ് രക്തം എടുത്തുനൽകി .സ്റ്റേഷനിൽ എത്തിയപ്പോഴാണ്. രക്തം സജിയുടേതല്ല സുമേഷിന്റേതാണ് എന്ന് വ്യക്തമായത് .പിറ്റേന്ന് വീണ്ടും സജിമോനെ വരുത്തി രക്തം എടുത്തു നൽകിയതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button