മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപും മഞ്ജു വാര്യരും നേര്‍ക്ക് നേര്‍ പോരാട്ടത്തിനു വീണ്ടും ഒരുങ്ങുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ മലയാള സിനിമയിൽ ദിലീപും- മഞ്ജു വാര്യരും താര യുദ്ധവുമായി തിയറ്ററുകളില്‍ എത്തിയിരുന്നു. സംവിധായകൻ അരുൺ ഗോപിയുടെ ചിത്രമായ രാമലീലയും ഫാൻറം പ്രവീൺ സംവിധാനം ചെയ്ത ഉദാഹരണം സുജാതയുമാണ് അന്ന് നേർക്ക് നേരെ ഏറ്റുമുട്ടിയത്. ഇരു ചിത്രങ്ങളും രണ്ടു വ്യത്യസ്ത കഥാപ്രമേയത്തിൽ ഒരുങ്ങിയതായിരുന്നു. രണ്ടു ചിത്രങ്ങളും ബോക്സ് ഓഫീസിൽ മികച്ച വിജയം നേടുകയും ചെയ്തു. 2018 ൽ സെപ്റ്റംബർ 28 ന് നടന്നത് വീണ്ടും വിഷു ദിനത്തിൽ വീണ്ടും ആവർത്തിക്കുകയാണ്.
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമാര സംഭവവും സാജിദ് യാഹിയയുടെ മോഹൻലാൽ ചിത്രവുമാണ് ഇക്കൂറി വിഷുവിന് ഏറ്റുമുട്ടുന്നത്. ദിലീപിന്റെ വ്യത്യസ്തമായ ഗറ്റപ്പ് കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട കമ്മാര സംഭവം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മോഹന്‍ലാല്‍ ആരാധികയുടെ കഥ പറയുന്ന ചിത്രമാണ് മോഹൻലാൽ. ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ എന്നിവര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിലെ പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.
വിഷുവിന് മലയാളികളുടെ സൂപ്പർ താരങ്ങളായ മോഹൻ ലാൽ- മമ്മൂട്ടി ചിത്രങ്ങളൊന്നും പ്രദർശനത്തിനെത്തുന്നില്ല. കൂടാതെ പൃഥ്വിരാജ്, ടോവിനോ എന്നിവരുടെ ചിത്രങ്ങള്‍ എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും റിലീസ് തീയതി മാറ്റി. അതുകൊണ്ട് തന്നെ ആരാധകരുടെ നോട്ടം ഇപ്പോള്‍ ദിലീപ് മഞ്ജുവാര്യര്‍ ചിത്രങ്ങളിലേയ്ക്കാണ്. 2018 ൽ സെപ്റ്റംബർ 28 ന് നടന്നതു പോലെ ഈ താര യുദ്ധത്തില്‍ മുന്നേറുക ആരെന്ന സംശയത്തിലാണ് ഇരുതാരങ്ങളുടെയും ആരാധകര്‍.
Post Your Comments