മേട മാസത്തില്‍ കണിക്കൊന്നയുടെ സൗന്ദര്യവുമായി സമ്പല്‍സമൃദ്ധിയുടെ നാളുകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു വിഷുകൂടി വന്നെത്തി. വിഷുവെന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടി എത്തുക കണിക്കൊന്നയും വിഷുക്കണിയും ആയിരിക്കും. എന്നാല്‍ വിഷു കാലത്ത് ഏറ്റവും പ്രധാനമുള്ള ഒന്നാണ് ചക്ക. ഈ ദിവസം പനസം എന്നാണു ചക്ക അറിയുന്നത്. വിഷുവിന് നിര്‍ബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക.
വിഷു വിഭവങ്ങളില്‍ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടായിരിക്കും. എരിശ്ശേരിയില്‍ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേര്‍ത്തിരിക്കും. ഒരു മുഴുവന്‍ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടല്‍, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയില്‍ ചേര്‍ക്കാറുണ്ട്.
വള്ളുവനാട് പ്രദേശങ്ങളില്‍ വിഷു ദിവസം കഞ്ഞിയ്ക്കാണ് പ്രാധാന്യം. വാഴപ്പോള വൃത്താകൃതിയില്‍ ചുരുട്ടി അതില്‍ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാന്‍ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. മാത്രമല്ല വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം ചക്കപ്രഥമനും ചിലയിടങ്ങളില്‍ ഉണ്ടാക്കാറുണ്ട്.
Post Your Comments