KeralaLatest NewsIndiaNews

ശ്രീജിത്തിന്റെ മരണം: മൂന്ന് പോലീസുകാർ കസ്റ്റഡിയിൽ

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ മരണത്തിൽ മൂന്ന് പോലീസുകാർ കസ്റ്റഡിയിൽ.ആർടിഎഫ് അംഗങ്ങളായ സന്തോഷ്, ജിതിൻ, സുമേഷ് എന്നിവരാണ് കസ്റ്റഡിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്ന് തന്നെ അന്വേഷണസംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം.

also read:ശ്രീജിത്തിൻറെ കസ്റ്റഡി മരണം ; നാല് പോലീസുകാര്‍ക്ക് കൂടി സസ്‌പെൻഷൻ

വരാപ്പുഴയിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസുകാർക്ക് മാത്രമല്ല അറസ്റ്റ് രേഖപ്പെടുത്തിയ സിഐയ്ക്കും എസ്.ഐയ്ക്കും  ഗുരുതര വീഴ്ച പറ്റിയെന്നാണ് അന്വേഷണസംഘത്തിന്റെ പ്രഥമിക റിപ്പോർട്ട്. വരാപ്പുഴ സ്റ്റേഷൻ ചുമതലയുണ്ടായിരുന്നു പറവൂർ സിഐ ക്രിസ്പിൻ  സാം, വരാപ്പുഴ എസ്.ഐ ജി.എസ് ദീപക് എന്നിവർക്കെതിരയാണ് നടപടിക്ക് ശുപാർശ ചെയ്‌തിട്ടുണ്ട്‌ കസ്റ്റഡിയിലെടുക്കുന്ന ഒരു പ്രതിയുടെ സംരക്ഷണം ഉറപ്പ് വരുത്തേണ്ടത് സിഐയും എസ്ഐയുമാണ്. ഇക്കാര്യത്തിൽ ഇരുവരും കുറ്റകരമായ വീഴ്ചവരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button