ന്യൂഡല്‍ഹി: ഞെട്ടലോടെയാണ് ബോളിവുഡ് നായിക ശ്രീദേവിയുടെ മരണ വാര്‍ത്ത സിനിമ പ്രേമികള്‍ ഉള്‍ക്കൊണ്ടത്. താരം ലോകത്തെ വിട്ട് പിരിഞ്ഞിട്ട് മാസങ്ങളേ ആകുന്നുള്ളു. ഇപ്പോള്‍ താരത്തെ തേടി അംഗീകാരം എത്തിയിരിക്കുകയാണ്. മികച്ച നടിക്കുള്ള പുരസ്കാരമാണ് ശ്രീദേവിയെ തേടിയെത്തിയത്.
മോമിലെ പ്രകടനത്തിനാണ് ശ്രീദേവിയെ തേടി മികച്ച നടിക്കുള്ള പുരസ്കാരം എത്തിയത്. ഇതാദ്യമായാണ് ഒരു ദേശീയ പുരസ്കാരം ശ്രീദേവിക്ക് ലഭിക്കുന്നത്. ഇംഗ്ലീഷ് വിംഗ്ലീഷിലെ മിന്നും പ്രകടനത്തിന് ശേഷമാണ് മോമിലൂടെ ശ്രീദേവി വീണ്ടും വിസ്മയിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് താരത്തെ പുകഴ്തി ഏവരും രംഗത്തെത്തിയിരുന്നു.
രവി ഉദയ്വാര് സംവിധാനം ചെയ്ത ചിത്രത്തില്‍ ബോണി കപൂറും സജല്‍ അലിയും ശ്രീദേവിക്കൊപ്പം ചിത്രത്തിലുണ്ടായിരുന്നു. ഫെബ്രുവരി 24ന് ദുബായില്‍ വെച്ചാണ് ശ്രീദേവി മരിക്കുന്നത്. ബന്ധുവിന്റെ വിവാഹ സത്കാരത്തിനായി ദുബായില്‍ എത്തിയ ശ്രീദേവിയെ ഹോട്ടലിലെ ബാത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Post Your Comments