ശ്രീനഗര്‍: സ്വാധീനത്തിന് വഴങ്ങാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഢ്യമാണ് കത്വ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പൊലീസ് സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റിലൂടെയായിരുന്നു ജമ്മു കശ്മീരിലെ എട്ടുവയസ്സുകാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങിയത്. സമ്മര്‍ദ്ദത്തിന് വഴങ്ങാത്ത പൊലീസ് സംഘത്തിന്‍റെ മികവാണ് വിചാരണ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപ്പത്രത്തോടൊപ്പം മറ്റ് തെളിവുകളും സമര്‍പ്പിക്കാനായത്.
പൊലീസ് സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റില്‍ എട്ടുയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതിന്‍റെയും മയക്കുമരുന്ന് നല്‍കിയതിന്‍റെയും തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തതിന്‍റെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഹിന്ദു ഏക്ത മഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.
read also: അവസാനത്തെ ആ അഞ്ച് നാളുകളിൽ അവൾക്ക് സംഭവിച്ച കൊടുംക്രൂരത ഇങ്ങനെ
റെക്കോര്‍ഡ് സമയത്തിലാണ് ക്രൈബ്രാഞ്ചിലെ സീനിയര്‍ സൂപ്രണ്ടായ രമേഷ് കുമാര്‍ ജല്ലയും സംഘവും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ഹൈകോടതി അനുവദിച്ച 90 ദിവസത്തിന് 10 ദിവസം ശേഷിക്കെയാണ് ഏപ്രില്‍ 9ന് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്.
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും 4 പൊലീസ് ഉദ്യോഗസ്ഥരും കേസ് മൂടിവെക്കാന്‍ ശ്രമിച്ച ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിരുന്നു എന്നതും കേസിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അന്വേഷണം ആരംഭിക്കുന്ന ഘട്ടത്തില്‍ കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതായി ജല്ലക്കും അറിവില്ലായിരുന്നു.
Post Your Comments