Latest NewsIndia

കത്വ കേസ് വിചാരണ ; സുപ്രധാന തീരുമാനവുമായി സുപ്രീം കോടതി

ന്യൂ ഡൽഹി ; കത്വ കേസ് വിചാരണ കേസ് കശ്‍മീരിന്‌ പുറത്തു നടത്തണമെന്ന് സുപ്രീം കോടതി. വിചാരണ പഞ്ചാബിലെ പത്താന്‍കോട്ട് കോടതിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ കുടുംബം നൽകിയ ഹർജി പരിഗണിച്ചാണ് തീരുമാനം. സംസ്ഥാനത്തിനകത്ത് വിചാരണ നടത്തണമെന്ന സർക്കാർ ആവശ്യം തള്ളി. ജമ്മു കശ്മീർ സർക്കാരിന് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാം.

തൽക്കാലം കേസിൽ സിബിഐ അന്വേഷണം വേണ്ട. ഇടവേളകളില്ലാതെ വാദം കേട്ട് കേസ് വേഗത്തിൽ പൂർത്തിയാക്കണം. കേസിൽ രഹസ്യ വിചാരണ നടത്തണമെന്നും, പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു. സുപ്രീംകോടതിയുടെ മേൽനോട്ടത്തിലായിരിക്കും വിചാരണ നടക്കുക. കൂടാതെ കേസുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾ ജൂലൈ രണ്ടാം വാരം പരിഗണിക്കുമെന്നും കോടതി അറിയിച്ചു

ഇക്കഴിഞ്ഞ ജനുവരി 10നാണു ജമ്മുവിലെ കത്വവയിൽ കാണാതായ എട്ടു വയസുകാരിയെ ഒരാഴ്ചയ്ക്കു ശേഷം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാജ്യത്താകെ വൻ പ്രതിഷേധങ്ങൾക്കാണ് ഈ സംഭവം വഴി തെളിയിച്ചത്.

Also read ; തന്നെ പീഡിപ്പിച്ച പ്രതിയെ കാഴ്ചയില്ലാത്ത പെൺകുട്ടി തിരിച്ചറിഞ്ഞത് ശബ്‌ദത്തിലൂടെ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button