Latest NewsNewsIndia

അവസാനത്തെ ആ അഞ്ച് നാളുകളിൽ അവൾക്ക് സംഭവിച്ച കൊടുംക്രൂരത ഇങ്ങനെ

അതി ക്രൂരമായ രീതിയില്‍ കൊലചെയ്യപ്പെട്ട എട്ടുവയസ്സുകാരി ആസിഫയെ ഓർത്ത് ഇന്ത്യൻ ജനത ദുഃഖിക്കുകയാണ്. ആ എട്ടുവയസുകാരി ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല എന്നിട്ടും അവളോട് ആ നീചന്മാർ ക്രൂരതകാട്ടി. അവസാന നിമിഷത്തിൽ ജീവൻ മാത്രമായിരിക്കാം അവൾ ആഗ്രഹിച്ചത് , എന്നാൽ അതും നിഷേധിക്കപ്പെട്ടു.

ബകർവാൾ എന്ന മുസ്ലിം നാടോടി സമുദായങ്ങളാണ് മുഹമ്മദ് യൂസഫും കുടുംബവും. കുതിര വളർത്തലാണ് ഉപജീവനമാർഗം. വേനൽക്കാലത്ത് മലനിരകളിലും തണുപ്പുകാലത്ത് താഴ്‌‌വരയിലുമായി കുതിരയെ മേയ്ച് കഴിയുന്ന കശ്മീരികൾ. തന്റെ രണ്ടു മക്കൾ അപകടത്തിൽ മരിച്ചതിനെ തുടർന്ന് യൂസഫ് 2010 ൽ സഹോദരിയുടെ നവജാത ശിശുവിനെ ദത്തെടുത്തു. ആസിഫയെന്ന് വിളിച്ച അവളെ സ്വന്തം മകളായി വളർത്തി.

Kathua rape case

ബകർ വാളുകളുടെ സാന്നിധ്യം ചിലയാളുകളെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. വിവിധ മുസ്ലിം വിഭാഗങ്ങളുടെ വളർച്ച തങ്ങൾക്ക് ഭീഷണിയാണെന്ന് കരുതുന്ന ഡോഗ്ര ഹിന്ദുക്കൾക്ക്. അവരിൽ പ്രമുഖനാണ് അറുപതു വയസുള്ള സാഞ്ചി റാം. ബകർ വാളുകളെ പ്രദേശത്തു നിന്ന് ഓടിക്കാൻ സാഞ്ചിറാമിന്റെ മനസിൽ ഉദിച്ച മാർഗമാണ് കുഞ്ഞ് ആസിഫയുടെ കൊലപാതകം. കുട്ടിയെ കൊന്നാൽ നാടോടികൾ നാടുവിട്ടോടുമെന്ന് സാഞ്ചി റാം കരുതി. കൂട്ടിന് കടുത്ത മതഭ്രാന്തനായ പൊലീസുകാരൻ ദീപക് ഖജുരിയയും.

കുഞ്ഞൻ കുതിരകളുമായി പാറിപ്പറന്ന് നടന്ന ആസിഫ വളരെ വേഗം ഇവരുടെ ശ്രദ്ധയാകർഷിച്ചു. കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ പറ്റിയ ഒരാളും ഇതിനിടയിൽ അവതരിച്ചു. സാഞ്ചി റാമിന്റെ മരുമകൻ. സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട തെമ്മാടി ചെക്കൻ. കൂട്ടുനിന്നാൽ കള്ളത്തരത്തിലൂടെ പരീക്ഷ ജയിപ്പിച്ച് തരാമെന്ന് ഖജൂരിയ പറഞ്ഞതോടെ പയ്യൻ ഉഷാറായി. ജനുവരി പത്താം തിയതി. മേയാൻ വിട്ട കുതിരക്കുട്ടിയെ അന്വേഷിച്ച് നടന്ന ആസിഫ പയ്യന്റെയും കൂട്ടുകാരൻ മന്നുവിന്റെയും മുന്നിലെത്തി. കുതിരക്കുട്ടി കാട്ടിലുണ്ടെന്ന് പയ്യൻമാർ പറഞ്ഞത് വിശ്വസിച്ച കുഞ്ഞ് ആസിഫ അവരുടെ പിന്നാലെ പോയി. പക്ഷേ കുറേ ദൂരം ചെന്നപ്പോൾ അപകടം മണത്ത കുട്ടി തിരിച്ചോടി.

house
ആസിഫയുടെ വീട് ,ഈ വീടിന് പിറകിലാണ് മൃതദേഹം കിടന്നത്

ബലമായി പിടിച്ചു നിർത്തിയ പയ്യൻമാർ കുട്ടിക്ക് മാനാർ എന്ന മയക്കുമരുന്ന് നൽകി. മയങ്ങി വീണ കുട്ടിയെ പയ്യൻ ആദ്യം മാനഭംഗപ്പെടുത്തി. മന്നുവും ശ്രമിച്ചെങ്കിലും നടന്നില്ല. സാഞ്ചി റാമിന്റെ സ്വന്തം ക്ഷേത്രത്തിലേക്കാണ് ഇവിടെ നിന്ന് ആസിഫയെ കൊണ്ടുപോയത്. മയങ്ങിക്കിടന്ന കുട്ടിയെ അവിടെയിട്ട് പയ്യൻമാർ മടങ്ങി. അടുത്ത ദിവസം പയ്യനും പൊലീസുകാരൻ ഖജൂരിയയും പോയി നോക്കി.

പാതി മയക്കത്തിലായിരുന്ന കുട്ടിക്ക് ഖജൂരിയ എപിട്രോൾ (അപസ്മാരത്തിനുള്ള മരുന്ന്) ഗുളിക നൽകി. വൈകീട്ട് ക്ഷേത്രത്തിൽ പോയ പയ്യൻ കുട്ടി അബോധാവസ്ഥയിലാണെന്ന് മനസിലാക്കി. സാഞ്ചി റാമിന്റെ മകനും മീററ്റ് സർവകലാശാല വിദ്യാർഥിയുമായ വിശാലിനെ വിളിച്ച് പയ്യൻ കാര്യങ്ങൾ പറഞ്ഞു. മാനഭംഗപ്പെടുത്താൻ പറ്റിയ ഇര കയ്യിലുണ്ടെന്നായിരുന്നു പറഞ്ഞതിന്റെ ചുരുക്കം. പിറ്റേന്ന് രാവിലെ തന്നെ വിശാൽ സ്ഥലത്തെത്തി. സാഞ്ചി റാമും മകനും മരുമകൻ പയ്യനും ഒന്നിച്ചാണ് ക്ഷേത്രത്തിലെത്തിയത്. അബോധാവസ്ഥയിൽ കിടക്കുന്ന കുട്ടിയെ നോക്കിയ ശേഷം പൂജാ കർമങ്ങൾ കഴിച്ച് സാഞ്ചി റാം സ്ഥലം വിട്ടു. തൊട്ടുപിന്നാലെ വിശാലും പയ്യനും കുട്ടിയെ മാനഭംഗപ്പെടുത്തി.

Kashmir girl murder-2
ഇടത്ത് പ്രതികളിലൊരാള്‍, വലത്ത് പ്രതിഷേധക്കാര്‍

ഇതിനിടയിൽ യുസഫിന്റെ പരാതിയിൽ പൊലീസ് ആസിഫയ്ക്കായുള്ള അന്വേഷണം തുടങ്ങി. അപകടം മണത്ത സാഞ്ചി റാം, തിലക് രാജ് എന്ന പൊലീസ് കോൺസ്റ്റബിളിനെ കൈക്കൂലി കൊടുത്ത് വശത്താക്കി. ഇയാൾ വഴി 5 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് സബ് ഇൻസ്പെക്ടർ ആനന്ദ് ദത്തയേയും. ഖജൂരിയയും തിലക് രാജും ഒന്നുമറിയാത്തവരെ പോലെ അന്വേഷണത്തിന്റെ ഭാഗവുമായി. ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് പോവാതെ അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ ഇവർക്കായി.

അന്ന് ലോഹ്‌‌രി ഉൽസവമായിരുന്നു. കുട്ടിയെ കൊല്ലാനുള്ള സമയമായെന്ന് സാഞ്ചി റാം കൂട്ടാളികളോട് പറഞ്ഞു. പയ്യൻ, വിശാൽ, മന്നു എല്ലാവരും തയാറായി. ആസിഫയുടെ കുഞ്ഞു ശരീരം ഒരു കലുങ്കിനടയിലിലേക്ക് കൊണ്ടുപോയി. സ്ഥലത്തെത്തിയ പൊലീസുകാരൻ ഖജൂരിയ ഒരാഗ്രഹം പ്രകടിപ്പിച്ചു. ‘ജീവൻ പോകും മുന്‍പ് എനിക്കവളെ മാനഭംഗപ്പെടുത്തണം..’ ആ ആഗ്രഹവും സാധിച്ചു. ഇനി ജീവനെടുക്കണം.

The-spot-were-dead-body-was-found
ആസിഫയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലം

ആസിഫയുടെ തല തന്റെ ഇടതു തുടയിൽ എടുത്തു വച്ച് ഞെരിച്ചു കൊല്ലാനായി ഖജൂരിയയുടെ ശ്രമം. നടന്നില്ല. പയ്യൻ ഏറ്റെടുത്തു. കഴുത്ത് പിരിച്ചൊടിച്ചു. ആസിഫ ധരിച്ചിരുന്ന ഷാളുപയോഗിച്ച് ശ്വാസം മുട്ടിച്ചു. അതോടെ ആ പിഞ്ചു ശരീരം നിശ്ചലമായി. മരണമുറപ്പാക്കാൻ കല്ലുകൊണ്ട് തലയിൽ രണ്ടു തവണ ഇടിക്കുക കൂടി ചെയ്തതോടെ സാഞ്ചി റാമും കൂട്ടാളികളും തൃപ്തരായി. മൃതദേഹം വലിച്ചിഴച്ച് കാട്ടിലേക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button