ബംഗളൂരു•വരുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ മുന്‍ പ്രവചനങ്ങള്‍ എല്ലാം തെറ്റിച്ച് പുതിയ സര്‍വേ ഫലം പുറത്ത്. കര്‍ണാടകയില്‍ അടുത്ത തവണ തൂക്ക് മന്ത്രിസഭയായിരിക്കുമെന്ന് ഇന്ത്യ ടുഡേ-കര്‍വി പ്രീപോള്‍ സര്‍വേ പറയുന്നു.
കോണ്‍ഗ്രസിന് 90-101 സീറ്റുകള്‍ വരെ ലഭിക്കാം. കേവല ഭൂരിപക്ഷത്തിന് 112 സീറ്റുകള്‍ വേണ്ടയിടത്താണിത്. ബി.ജെ.പിയ്ക്ക് 78-86 സീറ്റുകള്‍ വരെ ലഭിക്കാം. അതേസമയം, ജെ.ഡി.എസിന് 34-43 സീറ്റുകള്‍ വരെ ലഭിക്കാം. ഇവരായിരിക്കും ഭരണം തീരുമാനിക്കുന്നതെന്നും സര്‍വേ പറയുന്നു.
കോണ്‍ഗ്രസിന് 37 % വോട്ടുകളും ബി.ജെ.പിയ്ക്ക് 35% വോട്ടുകളും ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
2013 ല്‍ കോണ്‍ഗ്രസ് 122, ബി.ജെ.പി 40, ജെ.ഡി.എസ് 40 എന്നിങ്ങനെയായിരുന്നു സീറ്റ് നില.
Post Your Comments