HistoryLatest NewsVishu

വീണ്ടും ഒരു കണിക്കൊന്നക്കാലം: ഒരു വിഷു കൂടി വരവായി

വിഷുവിന്റെ വരവറിയിപ്പെന്നോണം കണിക്കൊന്നകൾ മൊട്ടിടും. വിഷുവെന്നത് മലയാളികൾക്ക് ഒഴിവാക്കാനാകാത്ത ഉത്സവമാണ്. കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു.മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്.

also read:പ്രവാസലോകം വിഷു ആഘോഷത്തിന്റെ ലഹരിയിൽ

വിഷു എന്നാല്‍ തുല്യമായത്‌ എന്നാണ്‌ അര്‍ത്ഥം. അതായത്‌ രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന്‌ മേടവിഷുവും തുലാം ഒന്നിന്‌ തുലാവിഷുവും ഉണ്ട്‌. ഒരു രാശിയില്‍നിന്ന്‌ അടുത്ത രാശിയിലേക്ക്‌ സൂര്യന്‍ പോകുന്നതിനെ സംക്രാന്തി എന്നുപറയുന്നു. സംക്രാന്തികളിലെ പ്രധാനമായത്‌ മഹാവിഷു എന്നും പറയുന്നു. ഈ വിശേഷദിവസങ്ങള്‍ പണ്ടുമുതലേ ആഘോഷിച്ചുവരുന്നുണ്ടാവണം. നരകാസുരന്‍ ശ്രീകൃഷ്‌ണനാല്‍ വധിക്കപ്പെട്ട ദിവസമാണ്‌ വിഷുവായി ആഘോഷിക്കുന്നതെന്നാണ്‌ ഐതീഹ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button