Latest NewsNewsSports

ഇന്ത്യയ്ക്ക് നാണക്കേടായി രണ്ട് മലയാളി താരങ്ങള്‍, കൊമണ്‍വെല്‍ത്തില്‍ നിന്നും പുറത്താക്കി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് രണ്ട് മലയാളി താരങ്ങളെ പുറത്താക്കി. കെടി ഇര്‍ഫാനും രാകേഷ് ബാബുവുമാണ് പുറത്തായത്. ഇരുവരുടേയും അക്രഡിറ്റേഷന്‍ റദ്ദാക്കി സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇരുവരുടേയും മുറിക്കുള്ളില്‍ നിന്ന് സിറിഞ്ചും സൂചിയും കണ്ടെത്തിയതിനാലാണ് സസ്‌പെന്‍ഷന്‍.

ട്രിപ്പിള്‍ ജംപില്‍ ഫൈനലിലേക്ക് യോഗ്യത നേടിയ രാകേഷ് ബാബുവും ദീര്‍ഘദൂര നടത്തത്തില്‍ മത്സരിക്കേണ്ട കെടി ഇര്‍ഫാനും ഇനി ഒരിക്കലും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനാവില്ല.

രാകേഷും ഇര്‍ഫാനും കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള ഏറ്റവും ആദ്യത്തെ വിമാനത്തില്‍ രണ്ടുപേരെയും നാട്ടിലേക്ക് മടക്കി അയക്കന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് അതോറിറ്റി പ്രസിഡന്റ് ലൂയിസ് മാര്‍ട്ടിന്‍ ഉത്തരവിട്ടു. ഇന്ന് രാവിലെ ഓസ്‌ട്രേലിയന്‍ സമയം 9 മണിയോടെയാണ് സംഭവത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button