തൃശൂര്‍: തൊഴിലാളി യൂണിയനുകള്‍ ആശുപത്രി മനേജ്മെന്റുകളുമായി ചേര്‍ന്ന് നഴ്സുമാരുടെ വേതന കരാര്‍ കരടു വിജ്ഞാപനത്തില്‍ നിന്നും 10,000 രൂപ വരെ വെട്ടിച്ചുരുക്കാനായി അട്ടിമറി ശ്രമം നടത്തുകയാണെന്ന് യുണൈറ്റ്ഡ് നഴ്സസ് അസോസിയേഷന് പ്രസിഡന്റ് ജാസ്മിന്‍ഷാ പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ചിരുന്ന അലവന്‍സുകള്‍ മുഴുവനും നീക്കം ചെയ്യുന്ന തരത്തിലാണ് പുതിയ നീക്കമെന്നും ജാസ്മിന്‍ഷാ പറഞ്ഞു. വേതനം സംബന്ധിച്ച കരടു വിജ്ഞാപനം മരവിപ്പിക്കാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ആശുപത്രി ഉടമകള്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കരടു വിജ്ഞാപനത്തിന് അനുമതി നല്കിയ കോടതി ഹര്‍ജി തള്ളി. വിജ്ഞാപനം തടസം കൂടാതെ നടപ്പാക്കാന്‍ ഇനി സര്‍ക്കാരിനു കഴിയും.
‘ട്രേഡ് യൂണിയനുകള്‍ അതു തടയുന്നതെന്തിനാണ്. മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് നിര്‍ദ്ദേശങ്ങള്‍ മാനേജുമെന്റുകള്‍ പറയുന്നതു പ്രകാരം തിരുത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണം. 50 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ 20,560ലും നൂറുവരെയുള്ളതില് 22,500ലും ശമ്പളം തുടങ്ങണം എന്നാണ് കരടില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതു തിരുത്തി നൂറു കിടക്ക വരെ 20,000 രൂപ നല്കിയാല് മതിയെന്ന് പറയാന്‍ എന്ത് അധികാരമാണ് കമ്മറ്റിയ്ക്കുള്ളത്. മൂന്നു കിടക്കകള്‍ ചേര്‍ത്ത് ഒരു കിടക്കയായി കണക്കാക്കണമെന്ന നിര്‍ദ്ദേശവും അവര്‍ മുന്നോട്ട് വച്ചിരുന്നു. സര്‍ക്കാര്‍ പോലും ഇത് ആവശ്യപ്പെട്ടിട്ടില്ല. എന്ത് കാരണത്താലാണ് ആയിരക്കണക്കിനു വരുന്ന നഴ്സുമാരുടെ ശമ്പളം മുതലാളിമാര്‍ പറഞ്ഞതു പോലെ തിരുത്തി എഴുതുന്നതെന്ന് സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എന്നി സംഘടനകളുടെ നേതാക്കള്‍ വ്യക്തമാക്കണം’ ജാസ്മിന്‍ഷാ പറഞ്ഞു.
സര്‍ക്കാരിന്റെ കരടു വിജ്ഞാപനത്തിലെ ശമ്പള സ്കെയില്‍ പൂര്‍ണമായും ഉടന്‍ നടപ്പാക്കണമെന്നും സര്‍ക്കാര്‍ ഉടന്‍ തന്നെ കെവിഎം ആശുപത്രി ഏറ്റെടുക്കണമെന്നും ആവശ്യമുന്നയിച്ച് പ്രക്ഷോഭം നടത്തുവാന്‍ യുഎന്‍എ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. 16 മുതല്‍ സെക്രട്ടറിയേറ്റിനു മുന്പില് സമരം ആരംഭിക്കും. 24 ന് പണിമുടക്ക് ആരംഭിക്കുന്ന നഴ്സുമാര്‍ സെക്രട്ടറിയേറ്റ് പടിയ്ക്കല്‍ വിജ്ഞാപനം വരുന്നത് വരെ കുത്തിയിരിപ്പ് സമരം നടത്തുമെന്നും ജാസ്മിന്‍ഷാ പറഞ്ഞു.
മരണത്തിന്റെ നഴ്സ്’ മരുന്നു കുത്തിവച്ച് ചെയ്തത് 90 കൊലകൾ
Post Your Comments