ബർലിൻ: ‘മരണത്തിന്റെ നഴ്സ്’ മരുന്നു കുത്തിവച്ച് ചെയ്തത് 90 കൊലകൾ. രണ്ടു വർഷം മുൻപ് രണ്ടു രോഗികളെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായ പുരുഷ നഴ്സ് കുറഞ്ഞതു 90 പേരെ എങ്കിലും കൊന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് ജർമൻ പൊലീസ്. നീൽസ് ഹോഗ് (40) മാരകമായ മരുന്നു നൽകി രണ്ടു രോഗികളെ കൊന്നതായി തെളിഞ്ഞതോടെയാണ് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടത്.
130 പേർ ക്ലിനിക്കിൽ വൈദ്യസഹായം തേടി എത്തിയിരുന്നു. ഇവരിൽ 130 പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു പരിശോധിച്ചപ്പോൾ 90 എണ്ണവും കൊലപാതകമാണെന്നു തെളിഞ്ഞു. ഹൃദയസ്തംഭനം ഉണ്ടാകുന്ന മരുന്നു കുത്തിവയ്ക്കുകയാണു പ്രതി ചെയ്തിരുന്നത്. കുത്തിവച്ച ശേഷം രോഗിയെ രക്ഷിക്കാൻ ശ്രമിക്കും.
തുടർന്ന് രക്ഷപ്പെട്ടാൽ ബന്ധുക്കളുടെ മുന്നിൽ ഹോഗ് ‘ദൈവതുല്യ’നാകും. ഇത് ആവർത്തിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഇത്രയേറെ രോഗികൾ കൊല്ലപ്പെട്ടത്.
Post Your Comments