Latest NewsNewsIndia

കത്​വ: സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് കശ്മീര്‍ ഡി ജി പി

ന്യൂഡല്‍ഹി: കത്​വയില്‍ എട്ടുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ്​ അന്വേഷണത്തില്‍ പിഴവുണ്ടായിട്ടില്ലെന്നും സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും ജമ്മു കശ്മീര്‍ ഡി ജി പി എസ്​.പി വായിദ്​​. ഹിന്ദുക്കളായോ മുസ്​ലിംകളായോ അല്ല കേസില്‍ അന്വേഷണം നടത്തിയത്​. ശരിയായ രീതിയിലുള്ള ​അന്വേഷണമാണ്​ ഇപ്പോള്‍ മുന്നോട്ട്​ പോവുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.

നേരത്തെ കത്​വ ബലാത്സംഗകേസില്‍ സി.ബി.​ഐ അന്വേഷണം ആവശ്യപ്പെട്ട്​ ബി.ജെ.പിയും ജമ്മുകശ്​മീര്‍ ബാര്‍ അസോസിയേഷനും രംഗത്തെത്തിയിരുന്നു. കേസന്വേഷണം നടത്തുന്ന പോലീസുകാരില്‍ ചിലര്‍ നേരത്തെ ബലാത്സംഗ കേസുകളില്‍ പ്രതികളായിട്ടുണ്ടെന്നായിരുന്നു പ്രധാന ആരോപണം. ഇത്തരം വാദങ്ങള്‍ക്കിടെയാണ്​ കേസ്​ സംബന്ധിച്ച്‌​ നിലപാട്​ വ്യക്​തമാക്കി കശ്​മീര്‍ പൊലീസ്​ രംഗത്തെത്തുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button