കൊച്ചി ; മുന്‍ ഡിജിപി സെന്‍കുമാർ വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി ശമ്പളം കൈപ്പറ്റിയെന്ന കേസ് റദ്ദാക്കി ഹൈക്കോടതി. 2016 ജൂണ്‍ മാസം മുതല്‍ പത്ത് മാസം അവധിയെടുത്ത് സെന്‍കുമാര്‍ വ്യാജരേഖകള്‍ ചമച്ച് ശമ്പളവും ആനുകൂല്യവും നേടിയെന്നായിരുന്നു പ്രസ്തുത കേസ്. ഈ കേസില്‍ വിജിലന്‍സ് നേരത്തെ ത്വരിതാന്വേഷണത്തിന് ഉത്തരവിടുകയും ഇത് ചോദ്യം ചെയ്ത് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ശേഷം ഹൈക്കോടതി നേരത്തെ തന്നെ വിജിലന്‍സ് കോടതിയുടെ തീരുമാനം റദ്ദ് ആക്കുകയും സുപ്രീം കോടതി ശരി വെക്കുകയും ചെയ്തിരുന്നു.
Also read;കത്വ പീഡനക്കേസ് ; പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമ സ്ഥാപനങ്ങള്‍ കുടുങ്ങും
Post Your Comments