ശ്രീനഗർ ; ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പെൺകുട്ടിയുടെ പേരുവെളിപ്പെടുത്തിയ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഹൈക്കോടതി. പ്രിന്‍റ്, വിഷ്വല്‍, ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ ഡൽഹി ഹൈക്കോടതിയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. പെണ്‍കുട്ടിയുടെ പേര് പരമാര്‍ശിച്ച കേട്ടയുടന്‍ തന്നെ ഹൈക്കോടതി നോട്ടീസയക്കുകയായിരുന്നു. കത്വ കേസില്‍ പെണ്‍കുട്ടിയുടെ സ്വത്വത്തെ കുറിച്ച് വെളിപ്പെടുത്താന്‍ നിങ്ങള്‍ക്കാര് അവകാശം തന്നു എന്ന് മാധ്യങ്ങളോട് ഹൈക്കോടതി ചോദിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമം 228 എ പ്രകാരം ബലാത്സംഗത്തിന് ഇരയായ വ്യക്തിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ശിക്ഷ ലാഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ കത്വ വാലി ഇന്ത്യന്‍ പീനല്‍ കോഡില്‍ ഉള്‍പ്പെടുന്നില്ല എന്നാണ് മാധ്യമങ്ങളുടെ ന്യായീകരണം.
Also read ;കത്വ കൊലപാതകം: ചുരുളഴിച്ചത് സ്വാധീനത്തിന് വഴങ്ങാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഢ്യം
Post Your Comments