ശ്രീനഗർ ; ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ പിന്തുണച്ച രണ്ടു ബിജെപി മന്ത്രിമാർ രാജിവെച്ചു. ജമ്മു കശ്മീരിലെ വനം മന്ത്രിയും, വാണിജ്യ മന്ത്രിയുമാണ് രാജി വെച്ചത്.
അതേസമയം കത്വ, ഉന്നോവോ സംഭവങ്ങള്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. കത്വ, ഉന്നോവോ സംഭവങ്ങള്‍ രാജ്യത്തിന് അപമാനമാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും എന്ത് വില കൊടുത്തും നീതി നടപ്പിലാക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
Also read ;കത്വ കൂട്ടബലാത്സംഗം: വിവാദ കമന്റിട്ട ജീവനക്കാരനെ കോട്ടക് മഹിന്ദ്ര ബാങ്ക് പുറത്താക്കി
Post Your Comments