കുവൈറ്റ് സിറ്റി: വേലക്കാരിയെ കൊന്ന് ഫ്രീസറില്‍ ഒളിപ്പിച്ചത് ഭാര്യയാണെന്ന് നാദിര്‍ ഇഷാം. വേലക്കാരിയായ ജോന്ന ഡനീല ഡെമാഫില്‍സിനെ തന്റെ ഭാര്യയും സിറിയന്‍ പൗരയുമായ മോണാ ഹാസൂണ്‍ പതിവായി മര്‍ദ്ദിക്കുമായിരുന്നെന്നും ഇയാള്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ജോന്നയുടെ മൃതദേഹം ഒളിപ്പിക്കാൻ താൻ സഹായിച്ചെന്നും ഇയാൾ കോടതിയിൽ പറഞ്ഞു.
also read:കുവൈറ്റില്‍ വേലക്കാരിയെ കൊന്ന് ഫ്രീസറിലാക്കിയ സംഭവം, പ്രതികളായ ദമ്പതികള്‍ക്ക് വധശിക്ഷ
തല ഭിത്തിയിലിടിച്ചാണ് ജോന്നയുടെ മരണം സംഭവിച്ചത്. ഭാര്യ ജോന്നയെ പിടിച്ചു തളളിയപ്പോൾ തല ഭിത്തിയിൽ ഇടിക്കുകയായിരുന്നു. മരിച്ചെന്ന് മനസിലായതോടെ മൃതദേഹം ഫ്രീസറിൽ ഒളിപ്പിച്ചു. ശേഷം ജോന്നയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി.പരാതി നല്കി ദിവസങ്ങള്‍ക്ക് ശേഷം ഇരുവരും കുവൈത്തില്‍ നിന്നും ലബനനിലേക്ക് പോയി. അവിടെ നിന്നും സിറിയയിലേക്കും. ജോന്നയുടെ മരണത്തില്‍ വന്‍ പ്രതിഷേധമാണ് കുവൈറ്റില്‍ ഫിലിപ്പൈന്‍സ് സമൂഹം നടത്തുന്നത്.
Post Your Comments