Latest NewsCricketNewsIndiaSports

വര്‍ഷങ്ങളായി പ്രതിഫലം ലഭിക്കുന്നില്ല, കിട്ടാനുള്ളത് 150 കോടി, കേസിനൊരുങ്ങി ധോണി

ന്യൂഡല്‍ഹി: വര്‍ഷങ്ങളായി തനിക്ക് പണം ലഭിക്കുന്നില്ലെന്നും. 150 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നും കാട്ടി ഇന്ത്യന്‍ ക്രക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഹര്‍ജി ഫയല്‍ ചെയ്തു. വിവാദ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അമ്രപാലി ഗ്രൂപ്പിനെതിരെയാണ് ധോണിയുടെ ഹര്‍ജി. കമ്പനിയുടെ അംബാസിഡറായിരുന്ന തനിക്ക് വര്‍ഷങ്ങളായി നല്‍കുന്നില്ലെന്നാണ് ധോണി ഹര്‍ജിയില്‍ പറയുന്നത്.

സാമ്പത്തിക തകര്‍ച്ച നേരിടുന്ന കമ്പനിയുടെ പല പ്രോജക്ടുകളും ഇപ്പോള്‍ പൂര്‍ത്തിയാകാതെ കിടക്കുകയാണ്. കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം താരം രാജി വെച്ചിരുന്നു. ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായിരുന്ന സാക്ഷി ധോണിയും പിന്മാറി. ധോണിയെ കൂടാതെ ഭുവനേശ്വര്‍ കുമാറും ഡു പ്ലെസിസും കമ്പനിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

dhonis-rare-video

ഏഴ് വര്‍ഷത്തോളം ധോണി കമ്പനിയുടെ അംബാസിഡറായിരുന്നു. പിന്നീടാണ് രാജിവെച്ചത്.
അമ്രപാലിയില്‍ നിന്നും ഫ്ളാറ്റുകള്‍ക്കായി ഇടപാട് നടത്തിയവര്‍ പ്രതിഷേധച്ചതോടെയാണ് ധോണിയും ഭാര്യയും പിന്മാറിയത്.നോയ്ഡയിലെ സഫൈയര്‍ അപ്പാര്‍ട്ട്മെന്റ്സിലെ താമസക്കാരാണ് കമ്പനിക്കെതിരെ രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button