മുംബൈ•മഹാരാഷ്ട്രയിലെ 6 മുനിസിപ്പല്‍ കൌണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പി 115 ല്‍ 49 സീറ്റുകളില്‍ വിജയിച്ചു.
ഇന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫല പ്രഖ്യാപനം നടത്തിയത്. ദേവ് രുഖ്, അജ്ര, ജംനെര്‍ കൌണ്‍സിലുകളില്‍ അധ്യക്ഷ സ്ഥാനം ബി.ജെ.പി നേടി. ജംനെരില്‍ ആകെയുള്ള 24 സീറ്റുകളിലും വിജയിച്ചാണ് ബി.ജെ.പി അധികാരം പിടിച്ചത്.
സംസ്ഥാന മന്ത്രി ഗിരീഷ് മഹാജന്റെ ഭാര്യ സാധനയാണ് ഇവിടെ മുനിസിപ്പല്‍ ചെയര്‍പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇവിടെ പ്രതിപക്ഷത്തിന് ഒരംഗം പോലുമില്ല എന്നതും ശ്രദ്ധേയമാണ്.
ഗുഹഗര്‍,ദേവ് രുഖ്, കങ്കവ്‌ലി, അജ്ര, ജംനെര്‍ വൈജാപൂര്‍ എന്നിവിടങ്ങലിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടന്നത്.
ദേവ് രുഖില്‍ ബി.ജെ.പി 17 സീറ്റുകളില്‍ വിജയിച്ചു. ചെയര്‍പേഴ്സന്‍ സ്ഥാനവും ബി.ജെ.പി നേടി.
അജ്രയില്‍ താരനി അഘാടി പക്ഷുമായി കൈകോര്‍ത്ത ബി.ജെ.പി 9 സീറ്റുകളില്‍ വിജയിച്ചു. ചെയര്‍പേഴ്സന്‍ സ്ഥാനവും ബി.ജെ.പി നേടി.
എന്‍.സി.ബി. കോണ്‍ഗ്രസ്, സ്വതന്ത്രന്‍ എന്നിവര്‍ രണ്ട് സീറ്റുകള്‍ വീതം നേടി. ശിവ സേന ഒരു സീറ്റിലും വിജയിച്ചു.
വൈജപൂരില്‍ ശിവസേന 23 ല്‍ 13 സീറ്റില്‍ വിജയിച്ചു. ബി.ജെ.പി 9 സീറ്റുകള്‍ നേടി. പക്ഷേ, ചെയര്‍പേഴ്സന്‍ സ്ഥാനം വിജയിച്ചത് ബി.ജെ.പിയാണ്. ശേഷിച്ച ഒരു സീറ്റ് കോണ്‍ഗ്രസ് നേടി.
ഗുഹഗറില്‍ കുമ്പിസേന എന്നറിയപ്പെടുന്ന സ്വതന്ത്രരുടെ മുന്നണി 9 സീറ്റുകളില്‍ വിജയിച്ചു. ചെയര്‍മാന്‍ സീറ്റിലും സ്വതന്ത്രനാണ് വിജയിച്ചത്.
കങ്കവ്‌ലിയില്‍ നാരായണ്‍ റാണെ നയിക്കുന്ന മഹാരാഷ്ട്ര സ്വഭിമാന്‍ പക്ഷ് 17 ല്‍ 10 സീറ്റുകള്‍ നേടി. ബി.ജെ.പിയും ശിവസേനയും മൂന്ന് സീറ്റുകള്‍ വീതവും എന്‍.സി.പി ഒരു സീറ്റും നേടി.
Post Your Comments