ന്യൂഡല്‍ഹി: നിക്ഷേപ രീതിയെപ്പറ്റി വിവാദങ്ങള്‍ കത്തി നില്‍ക്കവേ രാജ്യത്ത് 20 കോടി രൂപയിലേറെ മൂല്യമുള്ള ബിറ്റ്കോയില്‍ മോഷണം. ഡിജിറ്റല്‍ രൂപത്തിലുള്ള പണമായ ക്രിപ്റ്റോ കറന്‍സി ഇത്ര വലിയ അളവില്‍ ആദ്യമായാണ് ഇന്ത്യയില്‍ മോഷണം പോകുന്നത്. മുന്‍നിര ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചായ കോയിന്‍സെക്യുറിലാണ് മോഷണമുണ്ടായതെന്ന് ഡല്‍ഹി പൊലീസ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡല്‍ഹിയിലാണ് ഈ എക്സ്ചേഞ്ചിന്റെ ആസ്ഥാനം. ഏകദേശം 440 ബിറ്റ്കോയിനുകളാണ് മോഷണം പോയത്. ഐപിസി, ഐടി നിയമം തുടങ്ങിയവ പ്രകാരമാണ് കേസ് ര
ജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടു ലക്ഷത്തിലധികം ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്. ബിറ്റ്കോയിനുകള്‍ നഷ്ടപ്പെട്ട വിവരം തിങ്കളാഴ്ച്ചയാണ് അറിയുന്നതെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഓഫ് ലൈന്‍ രീതിയില്‍ സൂക്ഷിച്ചിരുന്ന ബിറ്റ്കോയിനുകളാണ് മോഷ്ടിക്കപ്പെട്ടത്. കമ്പനി അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന പാസ്വേര്‍ഡുകള്‍ ഇന്റര്‍നെറ്റിലൂടെ ചോര്‍ത്തിയാണ് ബിറ്റ്കോയിന്‍ മോഷ്ടിച്ചത്.
ഹാക്കര്‍മാരെ കണ്ടുപിടിയ്ക്കാന്‍ കമ്പനി ശ്രമിച്ചെങ്കിലും ബിറ്റ്കോയിന്‍ നഷ്ടപ്പെട്ട വാലറ്റിലെ വിവരങ്ങള്‍ (ഡേറ്റാ ലോഗ്സ്) പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നത് മൂലം ശ്രമം വിജയിച്ചില്ല. ബിറ്റ്കോയിനുകള്‍ ഏങ്ങോട്ടാണ് മാറ്റിയതെന്നും അറിവില്ല. മോഷണം നടന്നതിനാല്‍ കമ്പനി വെബ്സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ച്ചിരിക്കുകയാണ്. സ്ഥാപനത്തിന് ഉള്ളിലുള്ള ചിലരേയും സംശയിക്കുന്നുണ്ടെന്ന് കമ്പനി സിഇഒ മോഹിത് കല്‍റ പറഞ്ഞു. എന്നാല്‍ കമ്പനിയുടെ മറ്റൊരു സിഇഒ ആയ അമിതാബ് സക്സേനയും സംശയത്തിന്റെ നിഴലിലാണ്. ഇയാള്‍ രാജ്യം വിടാതിരിക്കാന്‍ പാസ്പോര്‍ട്ട് പിടിച്ചെടുക്കണമെന്ന് കമ്പനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.
2000 കോടി വിലമതിക്കുന്ന ബിറ്റ്കോയിനുകളുടെ തട്ടിപ്പ് നടത്തിയ കേസില്‍ മഹാരാഷ്ട്രയില്‍ ഗെയ്ന്‍ ബിറ്റ്കോയിന്‍ എന്ന കമ്പനിയുടെ ഡയറക്ടറും സഹോദരനും അറസ്റ്റിലായിരുന്നു. ബിറ്റ്കോയിന്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപിക്കരുതെന്ന് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലുള്ള ക്രിപ്റ്റോ കറന്‍സികള്‍ അതാത് രാജ്യത്തിന്റെ കേന്ദ്ര ബാങ്കിന്റെ അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്
Post Your Comments