വൈദ്യശാസ്ത്രം ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. മാതാപിതാക്കള്‍ മരിച്ച് നാല് വര്‍ഷത്തിന് ശേഷവും ആ കുരുന്നിന്റെ ജനനം തടയാന്‍ ആര്‍ക്കുമായില്ല. മാതാപിതാക്കളെ മരണം കവര്‍ന്ന് നാല് വര്‍ഷത്തിന് ശേഷം മറ്റൊരു അമ്മയുടെ വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് ജന്മമെടുത്തു.
2013ല്‍ ഉണ്ടായ വാഹനാപകടത്തില്‍ മാതാപിതാക്കള്‍ മരിച്ചുവെങ്കിലും നാല് വര്‍ഷത്തിനിപ്പുറം കുഞ്ഞ് ജനിച്ചിരിക്കുകയാണ്. ഭ്രൂണം ഉപയോഗിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഇവരുടെ രക്ഷിതാക്കള്‍ നടത്തിയ നിയമപോരാട്ടമാണ് ആണ്‍കുട്ടിയുടെ ജനനത്തിലേക്ക് നയിച്ചത്. ചൈനയിലാണ് സംഭവം. കാര്‍ അപകടത്തിലായിരുന്നു ദമ്പതികളുടെ മരണം.
നാന്‍ജിയാംഗിലെ ആശുപത്രിയില്‍ ശീതികരിച്ചു സൂക്ഷിച്ചിരിക്കുകയായിരുന്നു ഭ്രൂണം. ഒരു ലിക്വിഡ് നൈട്രജന്‍ ടാങ്കില്‍ മൈനസ് 196 ഡിഗ്രിയിലാണ് ഭ്രൂണം സൂക്ഷിച്ചിരുന്നത്. ലാവോസില്‍ നിന്നുള്ള വാടക അമ്മയില്‍ നിന്നാണ് കുട്ടി ജനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറിലായിരുന്നു ജനനം. വാടക ഗര്‍ഭധാരണം നിയമവിരുദ്ധമായതോടെയാണ് രാജ്യത്തിന് പുറത്തുനിന്ന് അമ്മയെ കണ്ടെത്തേണ്ടിവന്നത്.
Post Your Comments