Latest NewsNewsGulf

ടി.വിയുടെ ശബ്ദം കുറച്ചില്ല; യു.എ.യിയിൽ റൂമേറ്റിനെ കൊലപ്പെടുത്തി

ദുബായ്:  റൂമേറ്റിനെ കൊലപ്പെടുത്തി. ടി.വി.യുടെ ശബ്ദം കൂട്ടി വച്ചതിനെ തുടർന്ന് ഉറങ്ങാൻ കഴിയാതിരുന്ന തൊഴിലാളിയാണ് റൂമേറ്റിനെ കൊലപ്പെടുത്തിയത്. ജോലി ക്ഷീണം കാരണം ഉറങ്ങാൻ കിടന്ന ഇയാൾക്ക് ടി.വിയുടെ ശബ്ദം മൂലം ഉറങ്ങാൻ പറ്റിയിരുന്നില്ല. ഇതേ തുടർന്നാണ് റൂംമേറ്റിനെ കുത്തി കൊലപ്പെടുത്തിയത്.

read also: യു.എ.ഇ വിസയ്ക്ക് ആവശ്യമായ മെഡിക്കൽ ടെസ്റ്റ് ഇനി അതിവേഗം ലഭിക്കും

രാത്രിയിൽ ടി.വി.യുടെ ശബ്ദം കൂട്ടി വച്ച് റൂം മേറ്റ് സിനിമ കാണുകയായിരുന്നു. ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ട് വാക്ക് തർക്കം ഉണ്ടായെന്ന് പോലീസ് പറയുന്നു. തുടർന്ന് അത് ഒരു അടിപിടിയിൽ കലാശിക്കുകയായിരുന്നു. പിന്നീടാണ് ഇയാൾ അടുക്കളയിൽ നിന്ന് കത്തി എടുത്ത് റൂംമേറ്റിനെ കുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button