Latest NewsGulf

യുഎഇ വീസ അപേക്ഷ തള്ളിപ്പോകാതിരിക്കാൻ ഈ ആറ് കാര്യങ്ങൾ ശ്രദ്ധിക്കുക

ദുബായ് ; വിനോദ സഞ്ചാരത്തിനും,ജോലിക്കുമായി നിരവധിപേരാണ് യുഎഇയിൽ വർഷാ വർഷം എത്തുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് യുഎഇ. ഒരോ വർഷവും വീസയ്ക്ക് ലഭിക്കുന്ന അപേക്ഷയുടെ എണ്ണവും വർധിക്കുകയാണെന്ന് അധികൃതർ പറയുന്നു.

വീസ ഉണ്ടെങ്കിൽ മാത്രമേ യുഎഇ സന്ദര്‍ശിക്കാന്‍ സാധിക്കുകയൊള്ളു. ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അറൈവല്‍ വീസ മതിയെങ്കെിലും ഏതു രാജ്യത്തു നിന്നാണ് യാത്രക്കാര്‍ വരുന്നതെന്ന വിവരം ഇവിടെ നൽകിയിരിക്കണം. വീസയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിയാന്‍ ദിബായ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാച്യുറലൈസേഷന്‍ ആന്‍ഡ് റസിഡന്‍സി എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നത് ഗുണം ചെയ്യും. കൂടാതെ ജനറല്‍ ഡയറക്ടേറ്റ് ഓഫ് റസിഡന്റസി ആന്‍ഡ് ഫോറിനര്‍ അഫേഴ്‌സ് എന്ന വെബ്‌സൈറ്റ് വഴി പരിശോധിച്ചതിനു ശേഷം യുഎഇലേക്കുള്ള യാത്രകള്‍ തീരുമാനിക്കുക.

വളരെ ലളിതമാണ് യുഎഇ വീസ അപേക്ഷ. പാസ്പോർട്ട്, യുഎഇയിൽ നിങ്ങളെ സ്വീകരിക്കുന്ന വ്യക്തി അല്ലെങ്കിൽ കമ്പനിയുടെ കത്ത്, മടക്ക യാത്രാ ടിക്കറ്റ് (ടൂറിസ്റ്റ് വീസ) എന്നിവയുടെ പകർപ്പാണ് അപേക്ഷയോടൊപ്പം നൽകേണ്ടത്. സാധാരണ യുഎയിലേക്കുള്ള ടൂറിസ്റ്റ് വിസയുടെ കാലാവധി 30 ദിവസവും ദീര്‍ഘകാല സന്ദര്‍ശക വീസയാണെങ്കില്‍ 90 ദിവസവുമാണ്. ഇതനുസരിച്ചാണ് വീസയുടെ നിരക്ക്. കണക്കാക്കുന്നത്.

ഇനി ചുവടെ പറയുന്ന കാര്യങ്ങൾ നിങ്ങൾ പാലിച്ചാൽ വീസ അപേക്ഷ തള്ളിപ്പോകുന്നത് ഒഴിവാക്കാം

1. റസിഡന്റ്സ് വീസ റദ്ദുചെയ്യാതെ യുഎഇ വിട്ടാൽ പിന്നീട് തിരിച്ച് വരുന്നത് ബുദ്ധി മുട്ടായിരിക്കും. പിആർഒയുമായി ബന്ധപ്പെട്ട ശേഷം ഇമിഗ്രേഷൻ വിഭാഗത്തിൽ ചെന്നു പഴയ റസിഡന്റ്സ് വീസ ക്ലിയർ ചെയ്ത് ഈ പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്.

2. പാസ്പോർട്ടുകൾ കൈ കൊണ്ട് എഴുതിയതാണെങ്കിൽ യുഎഇ ഇമിഗ്രേഷൻ സ്വയം തന്നെ ആ അപേക്ഷ തള്ളും.

3. ക്രിമിനൽ പശ്ചാത്തലമുള്ളവർ,കുറ്റം ചെയ്തവർ , യുഎഇയിൽ തട്ടിപ്പ് കാണിച്ചവർ മോശം പ്രവർത്തികൾ ചെയ്തവർ എന്നിവരുടെ വീസ അപേക്ഷ തള്ളും.

4. മുൻപ് ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിച്ചിട്ടു രാജ്യത്ത് വരാതിരിക്കുന്നതും പ്രശ്നമാണ്. തൊഴിൽ വീസയ്ക്കും ഇതേ കാര്യം ബാധകമാണ്. ട്രാവൽ ഏജൻസിയുടെ പിആർഒയോ സ്പോൺസറോ ആയി ബന്ധപെട്ടു ഇമിഗ്രേഷനിൽ പോയി മുൻ വീസ ക്ലിയർ ചെയ്യണം.

5 . അപേക്ഷയിൽ നൽകുന്ന പേര്, പാസ്പോർട്ട് നമ്പർ, പ്രൊഫഷൻ കോഡ് തുടങ്ങിയ കാര്യങ്ങളിലെ തെറ്റുകൾ വരുത്താതിരിക്കുക. ഇല്ലെങ്കിൽ വീസ അനുമതി വൈകും. ചിലപ്പോൾ അപേക്ഷയും തള്ളും.

6. പാസ്പോർട്ട് കോപ്പിയിലെ ചിത്രം വ്യക്തമല്ലാതിരിക്കുക,യുഎഇ ഒാൺലൈൻ ഇമിഗ്രേഷൻ സിസ്റ്റത്തിൽ അപേക്ഷിക്കുമ്പോൾ വ്യക്തവും കൃത്യവും അല്ലാത്ത ചിത്രം നൽകുക മുതലായവ വീസ നടപടി വൈകിക്കുന്നതിനും അപേക്ഷ നിരാകരിക്കുന്നതിനും കാരണമാകാം

വീസ നിയമങ്ങളിൽ മാറ്റം വരാൻ സാധ്യത ഉള്ളതിനാൽ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിമാനക്കമ്പനിയുമായോ വിദേശകാര്യ മന്ത്രാലയവുമായോ ബന്ധപ്പെട്ട് ശേഷം മാത്രം യാത്രയ്ക്കൊരുങ്ങുക

Also read ;അശ്രദ്ധമായി കാർ ഓടിച്ചു; അപകടത്തിൽപെട്ടത് രണ്ട് ലോറികൾ ;വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button