Latest NewsNewsInternational

അശ്രദ്ധമായി കാർ ഓടിച്ചു; അപകടത്തിൽപെട്ടത് രണ്ട് ലോറികൾ ;വീഡിയോ കാണാം

പലരും അശ്രദ്ധമായി വണ്ടി ഓടിച്ചു ഉണ്ടാക്കി വയ്ക്കുന്ന അപകടങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. ട്രാഫിക് നിയമങ്ങൾ പാലിച്ച് ഒരുമയോടെ പോകുന്നത് അപകടങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്ന് പലർക്കും അറിയാം എങ്കിലും അതൊന്നും ആരും ചെയ്യാറില്ല. ചിലരുണ്ടാകും റോഡിൽ താനും തന്റെ വണ്ടിയും മാത്രമേയുള്ളൂ എന്ന മട്ടിൽ വണ്ടിയോടിക്കുന്നർ. തോന്നിയതുപോലെ വേഗം കൂട്ടുക, കുറയ്ക്കുക, മുന്നും പിന്നും നോക്കാതെ തോന്നുന്നിടത്ത് ബ്രേക്കിടുക, ഇൻഡിക്കേറ്ററിനെക്കുറിച്ചു കേട്ടിട്ടേയില്ലാത്ത മട്ടിൽ വണ്ടി തിരിക്കുക തുടങ്ങിയവ ഇവരുടെ മാത്രം പ്രത്യേകതയാണ്.

അത്തരത്തിലൊരു ഡ്രൈവറുടെ വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ലോകത്തിലെ ഏറ്റവും മോശം ഡ്രൈവർ എന്ന് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ഈ മഹാനെ വിശേഷിപ്പിക്കുന്നു. ചൈനയിലെ തിരക്കുള്ളൊരു ഹൈവേയിലാണ് സംഭവം നടന്നത്. ഹൈവേയിലൂടെ വേഗത്തിൽ പോകുമ്പോഴാണ് തിരിയേണ്ട സ്ഥലം കഴിഞ്ഞല്ലോ എന്ന് ഡ്രൈവർ മനസിലാക്കുന്നത്, പെട്ടെന്നുതന്നെ ഹൈവേയുടെ നടുക്ക് കാർ നിർത്തി തിരിയാൻ ശ്രമിച്ചു.

മറ്റു വാഹനങ്ങളെ ശ്രദ്ധിക്കാതെ തിരിയാൻ ശ്രമിച്ചതുകൊണ്ട് രണ്ട് ലോറികളാണ് അപകടത്തിൽ പെട്ടത്. ആദ്യത്തെ ലോറി കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റിയെങ്കിലും നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. രണ്ടാമത്തെ ലോറിയുടെ ഡ്രൈവർക്ക് വാഹനം ഒരു തരത്തിൽ നിർത്താൻ സാധിച്ചു. ഹൈവേയിലെ ട്രാഫിക് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങൾ ചൈനയിലെ പ്രാദേശിക പത്രത്തിന്റെ ഫെയ്സ്ബുക്ക് പേജിലാണ് പ്രത്യക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button