Latest NewsNewsIndia

ത്രിപുരയിലെ ജനതയ്ക്ക് ഇനിമുതൽ കമ്മ്യൂണിസം പഠിക്കാനില്ലെന്ന് ബിപ്ലവ് കുമാര്‍

അഗര്‍ത്തല: സിപിഎം അടക്കിവാണിരുന്ന ത്രിപുരയില്‍ ബിജെപി ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ അഴിച്ചുപണി നടത്തി സംസ്ഥാന ബി.ജെ.പി. സര്‍ക്കാര്‍. ത്രിപുരയില്‍ നിലവില്‍ കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ത്രിപുര സെക്കന്‍ഡറി എജ്യൂക്കേഷന്‍ ബോര്‍ഡ് (ടി.ബി.എസ്.ഇ.) പാഠ്യപദ്ധതി കമ്മ്യൂണിസ്റ്റുകാരെ പ്രകീര്‍ത്തിക്കുന്നതും പ്രശംസിക്കുന്നതുമാണെന്നാണ് ബി.ജെ.പി. സര്‍ക്കാരിന്‍റെ ആരോപണം.

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍.സി.ഇ.ആര്‍.ടി.) പാഠ്യപദ്ധതിയാവും ഇനി മുതല്‍ സംസ്ഥാനത്ത് നിലവില്‍ വരുക. ‘ത്രിപുരയില്‍ ഇനി കമ്മ്യൂണിസ്റ്റുകാരുടെ പാഠപുസ്തകങ്ങളുണ്ടാകില്ലയെന്നായിരുന്നു’ ഇത് സംബന്ധിച്ച ചോദ്യത്തോടുളള ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദോബിന്‍റെ പ്രതികരണം.

കമ്മ്യൂണിസ്റ്റുകാര്‍ ഹിന്ദു രാജക്കന്‍മാരെ മറന്ന് മാവോയെക്കുറിച്ചാണ് പഠിപ്പിച്ചത്. പാഠപുസ്തങ്ങളില്‍ നിന്ന് അവര്‍ മഹാത്മാ ഗാന്ധിയെ പോലും ഒഴിവാക്കി. ത്രിപുരയുടെ ചരിത്രം ഉള്‍ക്കൊള്ളിക്കുന്ന എന്‍.സി.ഇ.ആര്‍.ടി സിലബസാണ് സംസ്ഥാനത്ത് നടപ്പാക്കാന്‍ പോകുന്നത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത് .

25 വര്‍ഷം കമ്മ്യൂണിസ്റ്റ് ഭരണം നിലനിന്ന ത്രിപുരയില്‍ 59 ല്‍ 43 സീറ്റ് നേടിയാണ് ബി.ജെ.പി. അധികാരത്തിലെത്തിയത്. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സാക്ഷരതയുളള സംസ്ഥാനമാണ് ത്രിപുര (95 ശതമാനം).

shortlink

Related Articles

Post Your Comments

Related Articles


Back to top button