സത്യാവസ്ഥ മനസിലാക്കാതെ സമൂഹ മാധ്യമങ്ങളിൽ വരുന്ന മെസ്സേജുകൾ പലരും കണ്ണും പൂട്ടി ഷെയർ ചെയുന്ന പ്രവണത ഇന്ന് വളരെ കൂടുതലാണ്. യാഥാർത്ഥ്യങ്ങൾ എന്താണെന്ന് ചിന്തിക്കാതെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും ഷെയർ ചെയ്യുന്ന മെസ്സേജുകൾ നമ്മുക്ക് തന്നെ വിനയാകുന്നു.കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ചില വീടുകളിലെ ജനൽ ഗ്ലാസുകളിൽ കറുത്ത സ്റ്റിക്കർ പതിപ്പിച്ചതിനെ തുടർന്ന് പോലീസ് ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമൂഹ മാധ്യമങ്ങൾ മറ്റൊരു രീതിയിൽ ഇത് വളച്ചൊടിച്ചു, കേരളത്തിൽ ഭിക്ഷാടകർക്ക് നേരെ നടന്ന അക്രമവും ഇതിന് മറ്റൊരുഉദാഹരണം. ഭിക്ഷാടകരെ വീടിനടുത്തുപോലും പ്രവേശിപ്പിക്കരുതെന്ന തരത്തിലാണ് പ്രചരിച്ചത്. ഇതിന്റെ ഫലമായി അന്യസംസ്ഥാനക്കാർക്ക് നേരെ ക്രൂര ആക്രമണങ്ങളാണ് അരങ്ങേറിയത്.
എന്നാൽ ഇപ്പോൾ ആഗസ്ത് മാസത്തെ ലീവിനെ കുറിച്ചുള്ള പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. മലയാളികൾ ലീവ് എന്ന് കേട്ടാൽ സന്തോഷം കൊണ്ട് തുള്ളിച്ചാടും. നിരവധി പേർ സത്യാവസ്ഥയെന്തെന്ന് ചിന്തിക്കാതെ ഇത് പ്രചരിപ്പിക്കുന്നു. എന്നാൽ കഴിഞ്ഞ സെപ്തംബർ മാസത്തെ ലീവാണ് ഇപ്പോഴും ഫോർവേർഡ് ചെയ്യുന്നതെന്ന സത്യം നിങ്ങൾ തിരിച്ചറിയുക.
മെസേജ് ചുവടെ
സംഭവം പൊരിക്കും സെപ്റ്റംബർ * സെപ്റ്റംബർ 1 :പെരുന്നാൾ * സെപ്റ്റംബർ 2 : ശനി അവധി * സെപ്റ്റംബർ 3: ഒന്നാം ഓണം *സെപ്റ്റംബർ 4:തിരുവോണം * സെപ്റ്റംബർ 5,6, 7, 8 : ഓണം അവധി * സെപ്റ്റംബർ: 9:രണ്ടാംശനി * സെപ്റ്റംബർ 10: ഞായർ * സെപ്റ്റംബർ 12 :ശ്രീകൃഷ്ണ ജയന്തി * സെപ്റ്റംബർ 16, 17 :ശനി, ഞായർ * * സെപ്റ്റംബർ21 : ശ്രീനാരായണഗുരു ജയന്തി * സെപ്റ്റംബർ22: മുഹറം * സെപ്റ്റംബർ 23, 24 :ശനി , ഞായർ * സെപ്റ്റംബർ29: മഹാനവമി * സെപ്റ്റംബർ 30 : വിജയദശമി
സെപ്റ്റംബർ പൊളിച്ചു.
മേൽപ്പറഞ്ഞ മെസേജാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്.
Also read ;കുറഞ്ഞ കാലയളവിനുള്ളില്‍ കാശുണ്ടാക്കാനുള്ള ഏറ്റവും
Post Your Comments