കൊച്ചി : മ്യൂച്വല്‍ ഫണ്ടുകളില്‍ ഉയര്‍ന്ന റിസ്‌ക് എടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ വലിയ തുകകള്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായ ഒന്നാണ് ലാര്‍ജ് ക്യാപ് ഫണ്ടുകള്‍.
മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍, എന്താണ് മ്യൂച്വല്‍ ഫണ്ട്.
കുറഞ്ഞ കാലയളവിനുള്ളില്‍ കാശുണ്ടാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം മ്യൂച്വല്‍ ഫണ്ട് നിക്ഷേപമാണ്. എന്നാല്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ റിസ്‌കെടുക്കേണ്ടി വന്നേക്കാം. വ്യത്യസ്ത നിക്ഷേപ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വിവിധ തരം മ്യൂച്വല്‍ ഫണ്ടുകള്‍ താഴെ പറയുന്നവയാണ്. മ്യൂച്വല്‍ ഫണ്ടുകളില്‍ ഉയര്‍ന്ന റിസ്‌ക് എടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ വലിയ തുകകള്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായ ഒന്നാണ് ലാ;ര്‍ജ് ക്യാപ് ഫണ്ടുകള്‍. ഈ സ്‌കീമിന് ഉയര്‍ന്ന റിസ്‌ക് ആവശ്യമില്ലാത്തതിനാല്‍ ഫണ്ടുകളില്‍ നിന്നുള്ള വരുമാനം, സാധാരണയായി 12% മുതല്‍ 15% വരെ ആയിരിക്കും. വിപണിയുടെ അവസ്ഥ അനുകൂലമാണെങ്കില്‍ ഇതില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാം.
ഇത്തരം ഫണ്ടുകളിലാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നതെങ്കില്‍ നിങ്ങളുടെ റിസ്‌കും ഉയര്‍ന്നതായിരിക്കും. എന്നാല്‍ അതിനനുസരിച്ച് ഉയര്‍ന്ന വരുമാനവും നിങ്ങള്‍ക്ക് ലഭിക്കും. വളര്‍ന്നു വരുന്ന കമ്പനികളിലാകും നിക്ഷേപം. അതുകൊണ്ട് റിസ്‌ക് ഫാക്ടര്‍ വളരെ വലുതാണ്.
ഏതെങ്കിലും കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനെ ആശ്രയിച്ചുള്ളതല്ല ഫ്‌ളക്‌സി ക്യാപ് ഫണ്ടുകള്‍. ഈ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍, ഡൈവേഴ്‌സിഫിക്കേഷന്‍ സാധ്യത വളരെയധികം ലഭിക്കും. ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ പണം നിക്ഷേപിക്കാന്‍ മടിയുള്ളവര്‍ക്ക് പറ്റുന്ന മികച്ച നിക്ഷേപ മാര്‍ഗമാണ് ഡൈവേഴ്‌സിഫൈഡ് ഫണ്ട്. മാര്‍ക്കറ്റ് റിസ്‌ക് അനുസരിച്ച് ഫണ്ട് മാനേജര്‍മാര്‍ നിങ്ങള്‍ നിക്ഷേപിക്കുന്ന പണം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ഇത് മാര്‍ക്കറ്റ് റിസ്‌ക് കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ വളരെ വലിയ നഷ്ടം ഒരിക്കലും ഉണ്ടാവുകയുമില്ല. അപകടസാധ്യതയുള്ള ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതില്‍ ആത്മവിശ്വാസമില്ലാത്ത നിക്ഷേപകര്‍ക്ക് ഈ ഫണ്ടുകളില്‍ നിക്ഷേപിക്കാം. റിസ്‌കിന് അനുസരിച്ചുള്ള റിട്ടേണ്‍ മാത്രമേ ലഭിക്കൂ.
ഡെറ്റ് ഫണ്ടുകളില്‍, ലിക്വിഡ് ഫണ്ടുകള്‍ക്കാണ് കുറഞ്ഞ റിസ്‌ക് ഉള്ളത്. സാധാരണയായി അസെറ്റ് മിക്‌സ്, കാലാവധി, റിസ്‌ക് എന്നിവയെ അടിസ്ഥാനമാക്കി 7 മുതല്‍ 9 ശതമാനം വരെയാണ് തിരികെ ലഭിക്കുക. ഈ ഫണ്ടുകള്‍ 91 ദിവസം വരെ കാലാവധിയുള്ള സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുക. ഈ ഫണ്ടുകള്‍ റിസ്‌ക് വളരെ കുറഞ്ഞവയാണ്. കൂടാതെ ഇത്തരം ഫണ്ടുകള്‍ക്ക് ഒരു നിശ്ചിത കാലയളവില്ല. അതുകൊണ്ട് ഇവ എപ്പോള്‍ വേണമെങ്കിലും എളുപ്പത്തില്‍ വീണ്ടെടുക്കാവുന്നതാണ്.
ആധാറില്ലെങ്കില്‍ ഈ 20 കാര്യങ്ങള്‍ക്ക് നടക്കില്ല ബാലന്‍സ്ഡ് ഫണ്ടുകളില്‍ നിന്ന് വ്യത്യസ്തമായി, ഈ ഫണ്ടുകള്‍ക്ക് മൂന്നു അസറ്റ് ഘടന ഉണ്ടായിരിക്കും. ഇക്വിറ്റി, ഡെബ്റ്റ്, പണത്തിന് തുല്യമായവ എന്നിങ്ങനെയാണിത്. കാലാകാലങ്ങളില്‍ തങ്ങളുടെ ഫണ്ടുകള്‍ ശരിയായ രീതിയില്‍ വീതിക്കാന്‍ കഴിയാത്തവര്‍ക്ക് ചില ഫണ്ട് അലോക്കേഷന്‍ സ്‌കീമുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഈ ഫണ്ടുകള്‍ ഒരു പ്രത്യേക മേഖലയിലെ സ്റ്റോക്കുകളിലാണ് നിക്ഷേപിക്കുന്നത്. ഉദാഹരണത്തിന്, ഫണ്ടിംഗ്, ബാങ്കിങ് മേഖല, ടെലികോം മേഖല, ടെക്‌നോളജി മേഖല എന്നിവിടങ്ങളില്‍ നിക്ഷേപിക്കാവുന്നതാണ്.
Post Your Comments