KeralaLatest NewsNews

കാത്തു രക്ഷിക്കേണ്ടവർ കാലൻമാരാകുന്നു- ബി.ജെ.പി

ആലപ്പുഴ•കേരളത്തിൽ കാത്തുരക്ഷിക്കേണ്ടവർ കാലൻമാരാകുകയാണെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ പറഞ്ഞു.

നിയമം സംരക്ഷിക്കേണ്ടവർ നിയമത്തിന്റെ അന്തകരാകുകയാണ്. വാരാപ്പുഴയിൽ നൊന്തുപെറ്റ അമ്മയ്ക്ക് സ്വന്തം മകന് ഒരു തുള്ളി വെള്ളം പോലും കൊടുക്കുവാൻ സമ്മതിക്കാഞ്ഞ് പോലീസ് എസ്.ഐ അടക്കം കൂട്ടുനിന്ന് ചവിട്ടിക്കൊന്ന നിരപരാധിയായ ശ്രീജിത്തിന്റെ കുടുംബത്തിന് അർഹമായ നഷ്ട പരിഹാരവും സർക്കാർ ജോലിയും നൽകണമെന്നും കുറ്റക്കാരായ എസ്.ഐ. അടക്കമുള്ള പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ നിയമപാലകർ പ്രതികളായുള്ള കേസുകൾ വർദ്ധിക്കുകയാണ്. ആലപ്പുഴയിൽ മംഗലത്ത് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പോലീസ് ഓഫീസർമാർ അടക്കം പ്രതികളാണ്. ജുഡീഷ്യറിയുടെ ഭാഗമായ പോലീസുകാർ തന്നെ അതിന്റെ അന്തകരാകുന്നത് അനുവദിച്ചുകൂടാ. പ്രതികളായ പൊലീസുകാരെ സംരക്ഷിക്കുവാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതികരണം ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button