ബ്രാഹ്മണരെ മാമോദിസ മുക്കിയെന്നൊക്കെ പറയുന്നത് വെറും കെട്ടുകഥകളെന്ന് ചരിത്രകാരന്‍ എം.ജി.എസ് നാരായണൻ. ചിലര്‍ കേരളത്തില്‍ ഒന്നാം നൂറ്റാണ്ടില്‍ മതവല്‍ക്കരണം നടന്നതായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് തങ്ങള്‍ ശ്രഷ്ഠ ജന്മങ്ങളെന്ന് വരുത്തി തീര്‍ക്കാനുള്ള വ്യാജ ചരിത്ര നിര്‍മ്മിതിയാണെന്ന് എംജിഎസ് നാരായണന്‍ പറയുന്നു. ചിലര്‍ ബ്രാഹ്മണരെ ക്രിസ്തുമതത്തിലേക്കു മാമോദീസ മുക്കി ക്രിസ്ത്യാനികളാക്കി എന്നൊക്കെയാണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
പക്ഷെ ഇതൊക്കെ വെറും കെട്ടുകഥകളാണ്. ചിലര്‍ അഭിമാനത്തിനായി തോമാശ്ലീഹാ കേരളത്തിലെത്തി ഇവിടുത്തെ ബ്രാഹ്മണരെയെല്ലാം ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ച കൂട്ടത്തില്‍പ്പെട്ടവരാണു തങ്ങളെന്നു പറയുന്നുണ്ട്. എന്നാൽ തോമാ ശ്ലീഹാ കേരളത്തില്‍ എത്തിയെന്നതിനുപോലും കൃത്യമായ തെളിവില്ലെന്നും അദ്ദേഹം ഒരു പ്രമുഖ പത്രത്തിലെഴുതിയ കുറിപ്പില്‍ പറയുന്നു.
എട്ടാം നൂറ്റാണ്ടിലാണ് കേരളത്തിലേക്ക് ബ്രാഹ്മണര്‍ ആദ്യമായെത്തിയത്. പിന്നെങ്ങനെയാണ് ഒന്നാം നൂറ്റാണ്ടില്‍ തോമാശ്ലീഹാ മതം മാറ്റിയെന്ന് അവകാശപ്പെടുന്നത്. ഇത് ഒരടിസ്ഥാനവുമില്ലാത്ത അവകാശ വാദങ്ങളാണ്. ഈ അവകാശ വാദങ്ങള്‍ക്കൊന്നും കൃത്യമായ തെളിവുകളില്ലെന്നും അദ്ദേഹം പറയുന്നു.
Post Your Comments