തിരുവനന്തപുരം: ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണക്കെതിരെ നടന്നത് ആസൂത്രിത പ്രതിഷേധമാണെന്ന് ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. പ്രസംഗിക്കുന്നവരുടെ പട്ടികയില്‍ ഇല്ലാതിരുന്ന ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ഭരണഘാടനാ വിമര്‍ശനം നടത്തിയതിന് മറുപടിയായാണ് തനിക്ക് എഴുതി തയ്യാറാക്കിയ പ്രസംഗത്തിന് പുറത്ത് നിന്ന് മറുപടി പറയേണ്ടി വന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. പ്ലക് കാര്‍ഡുകളും മറ്റും നേരത്തെ തയ്യാറാക്കിയിരുന്നു. പ്രതിഷേധം ആസൂത്രിതമാണ് എന്നാണ് തനിക്ക് മനസിലായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മുഖത്ത് നോക്കി ചോദ്യങ്ങള്‍ ചോദിച്ചാല്‍ മൗനിയായിരിക്കാന്‍ തനിക്ക് കഴിയില്ലെന്നും, നിയമത്തെ എതിര്‍ത്താല്‍ അതിനെ സംരക്ഷിക്കേണ്ടത് തന്റെ ഭരണഘടനാ പരമായ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഗവര്‍ണരുടെ പ്രസംഗം തടസ്സപ്പെടുത്തുകയും, സെക്യൂരിറ്റിയെ തള്ളമിമാറ്റുകയും ചെയ്ത ഇര്‍ഫാന്‍ ഹബീബിനെതിരെ ഗവര്‍ണര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Post Your Comments