കോട്ടയം: കെ.ആര്‍. നാരായണന്റെ കല്ലറയുടെ കാര്യത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് അദ്ദേഹത്തിൻറെ ബന്ധുക്കൾ. മരിക്കുന്നതുവരെ കെ ആർ നാരായണൻ ഹിന്ദുവായി തന്നെയാണ് ജീവിച്ചത്. കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയും മതം മാറി ഹിന്ദു ആകുകയായിരുന്നു. ഡല്‍ഹിയില്‍ കെ.ആര്‍. നാരായണന്റെ ചിതാഭസ്മം വച്ച് കല്ലറ ഉണ്ടാക്കിയെന്ന വാര്‍ത്ത അമ്പരപ്പിച്ചെന്നും സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ഉഴവൂര്‍ കോച്ചേരി തറവാട്ടുവീട്ടില്‍ താമസിക്കുന്ന അദ്ദേഹത്തിന്റെ പിതൃസഹോദരന്റെ മകള്‍ സീതാലക്ഷ്മി ആവശ്യപ്പെട്ടു.
യമുനാതീരത്ത് ഹിന്ദുമതാചാരപ്രകാരമാണ് കെ.ആര്‍. നാരായണന്റെ ഭൗതികദേഹം ദഹിപ്പിച്ചത്. ചിതാഭസ്മം ഗംഗയ്ക്ക് പുറമേ ഭാരതപ്പുഴയിലും, തിരുനെല്ലിയിലും നിമജ്ജനം ചെയ്തു.യമുനാനദിക്കരയിലെ സംസ്‌കാരത്തിന് ശേഷം ചിതാഭസ്മം ഉഴവൂരില്‍ എത്തിച്ചാണ് കോച്ചേരി വീട്ടുമുറ്റത്തിന് താഴെ സ്മൃതിമണ്ഡപം നിര്‍മ്മിച്ചത്. മകള്‍ അമൃതയാണ് ചിതാഭസ്മവുമായി എത്തിയത്. സീതാ ലക്ഷ്മി പറഞ്ഞു.
ഹിന്ദുമതം സ്വീകരിച്ച് ഉഷാ നാരായണനെ എങ്ങനെ ഡല്‍ഹിയില്‍ ക്രിസ്തുമതാചാര പ്രകാരം കല്ലറയില്‍ അടക്കിയെന്നതും ചോദ്യം തന്നെയാണെന്ന് അവർ സൂചിപ്പിച്ചു.കെ.ആര്‍. നാരായണന്റെ ഇഷ്ടപ്രകാരമാണ് കല്ലറ പണിതതെന്ന വാദം അസംബന്ധമാണ്. അദ്ദേഹത്തിന് കല്ലറയുടെ ആവശ്യമില്ല. കല്ലറയ്ക്കു പിന്നിലെ ദുരൂഹതയും ഗൂഢാലോചനയും പുറത്തുകൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് റിട്ട. അദ്ധ്യാപിക കൂടിയായ സീതാലക്ഷ്മിയും ഭര്‍ത്താവ് വാസുക്കുട്ടനും പറഞ്ഞു.
Post Your Comments