കോഴിക്കോട്: ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ചവരാണ് കോണ്‍ഗ്രസുകാരെന്നു എം.ജി.എസ്. നാരായണന്‍. ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ ഭാഗമായി ഇന്ത്യന്‍ ദേശീയത എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. “ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയില്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിച്ചവരാണ് അവർ. ബ്രിട്ടീഷ് വിദ്യാഭ്യാസം നേടിയവരാണ് കോണ്‍ഗ്രസ്സിന്റെ രൂപീകരണത്തിന് നേതൃത്വം നല്‍കിയത്.
1885 ലെ കോണ്‍ഗ്രസിന്റെ രൂപീകരണം മുതല്‍ ഒരു കാലഘട്ടം വരെ കോണ്‍ഗ്രസ് യോഗങ്ങളില്‍ ബ്രിട്ടന്റെ ദേശീയഗാനം ആലപിക്കുകയും ചെയ്തിരുന്നു,ബ്രിട്ടനെ പൊതുശത്രുവായി കരുതിയത് മുതലാണ് ദേശീയത ശക്തമായതും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം ശക്തമായതും.ദേശീയതയുടെ കാലം കഴിഞ്ഞെന്ന മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും കാഴ്ചപ്പാട് തെറ്റായിരുന്നു” , എന്നും എം.ജി.എസ്. നാരായണന്‍ കൂട്ടിച്ചേർത്തു.
Post Your Comments