ദുബായ്: പൂർണമായും യു.എ.ഇയിൽ നിർമിക്കുന്ന ആദ്യത്തെ സാറ്റലൈറ്റ് 2019 ൽ വിക്ഷേപിക്കും. മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിലാണ് സാറ്റലൈറ്റ് ഒരുങ്ങുന്നത്. ഭൂമിയിൽ നിന്ന് 613 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് സാറ്റലൈറ്റ് വിക്ഷേപിക. ഉയർന്ന കൃത്യതയുള്ള ഫോട്ടോകളും ശൂന്യാകാശ വിവരങ്ങളും ഇതിൽ നിന്ന് ലഭ്യമാകും.
Read Also: കാത്തു രക്ഷിക്കേണ്ടവർ കാലൻമാരാകുന്നു- ബി.ജെ.പി
നഗരാസൂത്രണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മറ്റുമായി ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിയാല്‍ സാറ്റലൈറ്റ് ഉയര്‍ന്നനിലവാരമുള്ള ചിത്രങ്ങള്‍ നല്കിത്തുടങ്ങും.വിദേശ പിന്തുണയും സഹായവുമില്ലാതെ പൂർണ തോതിൽ സാറ്റലൈറ്റ് നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കിയ ആദ്യത്തെ അറബ് രാജ്യമായി ഇതോടെ യു.എ.ഇ മാറിയിരിക്കുകയാണ്.
Post Your Comments