Latest NewsKeralaNews

ബാർ കോഴക്കേസ് ; വിജിലൻസ് കോടതിയിൽ നാടകീയ രംഗങ്ങൾ

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻ മന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട് പരിഗണിക്കുന്നതിനിടെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നാടകീയ രംഗങ്ങൾ. വിജിലൻസിന് വേണ്ടി ഹാജരാവുന്ന അഭിഭാഷകനെ ചൊല്ലിയാണ് തർക്കമുണ്ടായത്.

രാവിലെ കേസ് പരിഗണിച്ചപ്പോൾ വിജിലൻസിന് വേണ്ടി താനാണ് ഹാജരാവുന്നത് പറഞ്ഞ് സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കെ.പി.സതീശൻ എഴുന്നേറ്റു. മാണിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ടിനെതിരെ പരസ്യ നിലപാടെടുത്ത സതീശൻ ഹാജരാവുന്നതിനെ വിജിലൻസിന്റെ തന്നെ നിയമോപദേശകൻ വി.വി.അഗസ്റ്റിൻ എതിർത്തു. കേസിൽ ഹാജരാവുന്നതിൽ നിന്ന് സതീശനെ മാറ്റി നിറുത്തണമെന്ന് മാണിയുടെ അഭിഭാഷകനും കോടതിയിൽ ആവശ്യപ്പെട്ടു. ഇതോടെയാണ് കോടതിയിൽ രൂക്ഷമായ തർക്കം ഉണ്ടായത്.

തുടർന്ന് മജിസ്ട്രേട്ട് വിഷയത്തിൽ ഇടപെട്ടു. സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ഹാജരായാൽ ആകാശം ഇടിഞ്ഞു വീഴുമോയെന്ന് കോടതി ചോദിച്ചു. വിജിലൻസിന് വേണ്ടി ഏത് അഭിഭാഷകൻ ഹാജരാവണമെന്ന് പറയാൻ പ്രതിക്ക് കഴിയുമോയെന്നും മാണിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. തുടർന്ന്,​ അഭിഭാഷകരുടെ കാര്യത്തിൽ വ്യക്തത വരുത്താൻ കോടതി സർക്കാരിനോട് നിർദ്ദേശിക്കുകയായിരുന്നു. കേസ് ജൂൺ 6ന് പരിഗണിക്കാനായി മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button