Latest NewsNewsIndia

ഇവന്റ് മാനേജ്‌മെന്റിന്റെ മറവില്‍ ഹൈടെക് പെണ്‍വാണിഭം, രണ്ട് പേര്‍ അറസ്റ്റില്‍

ഇവന്റ് മാനേജ്‌മെന്റിന്റെ മറവില്‍ പെണ്‍വാണിഭം നടത്തി വന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരു യുവതിയും യുവാവുമാണ് പിടിയിലായത്. ഇവരില്‍ നിന്നും 22നും 25നും ഇടയില്‍ പ്രായമുള്ള നാല് യുവതികളെ രക്ഷിച്ചതായും പോലീസ് പറഞ്ഞു. താനെയിലാണ് സംഭവം. ആന്റി ഹ്യുമന്‍ ട്രാഫിക്കിംഗ് വിംഗാണ് ഇവരെ പിടികൂടിയത്. ചില നടികളും മോഡലുകളും വാണിഭ സംഘത്തില്‍ പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മിറ റോഡിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മറവിലായിരുന്നു പ്രതികള്‍ പെണ്‍വാണിഭം നടത്തിയിരുന്നത്. ഇവന്റ് മാനേജ്‌മെന്റില്‍ ജോലിക്കായി വിളിച്ചു വരുത്തിയ ശേഷമാണ് യുവതികളെ വാണിത്തിന് ഉപയോഗപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

ഇടപാടുകാര്‍ എന്ന വ്യാജേന മഫ്തിയിലെത്തിയാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. 21കാരനായ സോനു ദധര്‍ദെയും 22കാരിയായ സോഫിയ ഷെയ്ക്കുമാണ് പിടിയിലായത്. ഒരോരുത്തര്‍ക്ക് 10.000 രൂപയ്ക്ക് നാല് യുവതികളെ ഇടപാട് ചെയ്ത് താരമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. തുടര്‍ന്ന് ഇവരുടെ കൈയ്യില്‍ അകപ്പെട്ട നാല് യുവതികളെയും പോലീസ് രക്ഷപ്പെടുത്തി.

ഇവന്റ് മാനേജ്‌മെന്റ് കമ്പനി ആയതിനാല്‍ നിരവധി യുവതികളാണ് ജോലി തേടി വരുന്നത്. ഇത്തരത്തില്‍ എത്തുന്നവര്‍ക്ക് ജോലി വാഗ്ദാനം നല്‍കി പെടുത്തുകയാണ് പ്രതികള്‍ ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു. ചില നടിമാര്‍ക്കും മോഡലുകള്‍ക്കും റാക്കറ്റുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button