Latest NewsMenWomenLife StyleHealth & Fitness

മൂത്രമൊഴിക്കാൻ മടികാണിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഈ രോഗങ്ങൾ വരാതെ സൂക്ഷിക്കുക

ഇലക്ട്രോണിക് മീഡിയയുടെ വരവോടെ ചുറ്റുമുള്ള കാര്യങ്ങളോ ആരോഗ്യ കാര്യങ്ങളോ ശ്രദ്ധിക്കാൻ പലർക്കും സമയം കിട്ടാറില്ല . ഇത്തരത്തിൽ ആരോഗ്യകാര്യങ്ങൾ മറക്കുമ്പോൾ ചില രോഗങ്ങൾക്ക് നമ്മൾ അടിമപ്പെട്ടേക്കാം. ഇങ്ങനെ മന:പ്പൂർവം ആളുകൾ വരുത്തി വെയ്ക്കുന്ന ഒരു രോഗത്തെക്കുറിച്ച് അറിയാം.

ചാറ്റിങ്ങിലോ ഗെയിമുകളിലോ ഒക്കെ ലയിച്ചിരിക്കുമ്പോൾ ആവും പലർക്കും മൂത്രശങ്ക അനുഭവപ്പെടുന്നത്. അതും അല്ലെങ്കിൽ വല്ല ജോലിതിരക്കുകളിലോ യാത്രകളിലോ ആയിരിക്കുമ്പോൾ. ഇതുകൊണ്ടൊക്കെ തന്നെ ടോയ്‌ലറ്റിൽ പോകാൻ പലരും മടി കാണിക്കുകയും ചെയ്യും. എന്നാൽ മൂത്രം ഒഴിക്കാൻ തോന്നുന്ന സമയങ്ങളിൽ അത് പിടിച്ചു നിർത്തുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് പലരും ബോധവാന്മാരും ബോധവതികളും അല്ല. മൂത്രം ഒഴിക്കാതിരുന്നാൽ അസുഖങ്ങൾ ഉണ്ടാകും എന്ന് പറഞ്ഞാൽ പലരും വിശ്വസിക്കില്ല. എന്നാൽ ഇതുമൂലം മാരകമായ അസുഖങ്ങൾ ഉണ്ടാകുന്നുണ്ട് എന്നതാണ് സത്യം.

കിഡ്നി സ്റ്റോൺ

ഉപ്പും, മിനറൽസും മൂത്രത്തിൽ കട്ട പിടിച്ച് മൂത്രത്തിൽ ചെറിയതരം കല്ല് രൂപപ്പെടുന്നു. പിന്നീടത് വളർന്ന് വലിയ ബോൾ രൂപത്തിലാകുകയാണ് ചെയ്യുന്നത്. ഇതിനെയാണ് കിഡ്നി സ്റ്റോൺ എന്ന് പറയുന്നത്. ഈ സ്റ്റോൺ കിഡ്നിയിൽ തന്നെ ഇരിക്കാം, അല്ലെങ്കിൽ മൂത്രാശയത്തിൽ നിന്നും കിഡ്നിയിലേക്ക് സഞ്ചരിച്ചുക്കൊണ്ടിരിക്കാം. ഇത്തരം അവസരങ്ങളിൽ നല്ല വേദന അനുഭവപ്പെടാം. അല്ലെങ്കിൽ മറ്റ് ലക്ഷണങ്ങൾ കാണിക്കാം. ഈ അസുഖം പ്രധാനമായും ഉണ്ടാകുന്നത് മൂത്രം ഒഴിക്കാതെ പിടിച്ചു വയ്ക്കുന്നവരിൽ ആണ്. മൂത്രത്തിലെ ലവണങ്ങൾ ക്രിസ്റ്റൽ ആയി മാറുകയും ഈ ക്രിസ്റ്റലുകൾ രൂപാന്തരപ്പെട്ടു കിഡ്നി സ്റ്റോൺ ആയി മാറുകയും ചെയ്യുന്നു.കിഡ്നി സ്റ്റോൺ ചെറിയൊരു രോഗമായി ആരും കാണരുത്. ഇത് വലിയ അപകടകാരിയാണ്. ഒരു നിശബ്ദ കൊലയാളിയാണെന്ന് തന്നെ പറയാം. തുടക്കത്തിൽ നിങ്ങൾക്ക് ഇത്തരം പ്രശ്നം തിരിച്ചറിഞ്ഞെന്നു വരില്ല. എന്നാൽ ഒന്നിലേറെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ നിങ്ങൾ ചികിത്സ തേടേണ്ടതാണ്.

അണുബാധ

മൂത്രം അണുവിമുക്തമാണ്. ഏതെങ്കിലും കാരണവശാൽ മൂത്രനാളം വഴി മൂത്രസഞ്ചിയിൽ അണുക്കൾ എത്തി അണുബാധ ഉണ്ടാകുന്നതിനെയാണ് സാധാരണ ഗതിയിൽ യൂറിനറി ഇന്ഫെക്ഷൻ എന്ന് പറയുന്നത്. എന്നാൽ കിഡ്നി മുതൽ മൂത്രനാളം വരെ എവിടെ അണുബാധ ഉണ്ടായാലും അതിനെ ഇങ്ങനെ തന്നെയാണു വിളിക്കുന്നത്. അണുബാധ എവിടെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതിനനുസരിച്ച് ലക്ഷണങ്ങള് ഏറിയും മാറിയുമിരിക്കും.യഥാസമയം മൂത്രമൊഴിക്കാതെ അധിക സമയം മൂത്രാശയത്തിൽ മൂത്രം കെട്ടിനിൽക്കുന്നത് അണുക്കൾ വളരാനുള്ള സാഹചര്യം ഒരുക്കുന്നു.

മൂത്രസഞ്ചി വീക്കം

മൂത്രസഞ്ചി വീക്കം സാധാരണയായി പുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായും കാണാറുള്ളത്. മൂത്ര സഞ്ചി വീങ്ങുന്നതിന്റെ പ്രധാന കാരണം മൂത്രം കെട്ടിനിർത്തുന്നതിലൂടെ ഉണ്ടാകുന്ന അതികഠിനമായ വേദനയും തുടർന്നുണ്ടാകുന്ന നീര് വയ്ക്കലും ആണ്.മാത്രമല്ല ഇതിന്റെ ഭാഗമായി മൂത്രം ഒഴിക്കുമ്പോൾ ശക്തമായ കടച്ചിലും ഉണ്ടാവുന്നു.

ശരീരത്തിന് ആവശ്യമായ ജലം ലഭിയ്ക്കാതെ വരികയും നിര്ജ്ജലീകരണം സംഭവിക്കുകയും ചെയ്യുകയും ഇത് കിഡ്നിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയും ചെയ്യുന്നു. മാനസികാരോഗ്യത്തേയും ഇത് കാര്യമായി തന്നെ ബാധിക്കുന്നു എന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.മാനസികമായി ഉത്കണ്ഠയുണ്ടാകുന്നതിനാണ് ഇതിലൂടെ കൂടുതലും കാരണമാകുന്നത്. മൂത്രം ഒഴിക്കാതെ ഇരുന്ന ഒരാൾ കുഴഞ്ഞു വീണു മരിച്ചു എന്നൊരു വാർത്ത കണ്ടാൽ ഇനി ആരും ഞെട്ടണ്ട പകരം കാരണം ഇവയിൽ ഏതെങ്കിലും ആണെന്ന് ഓർക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button