അബുദാബി ; ബംഗ്ലാദേശിലെ രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായവുമായി യുഎഇ. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അടിയന്തര ഭക്ഷണ സഹായത്തിനായി 7.35 മില്യണ്‍ ദിര്‍ഹത്തിന്റെ കരാറിനു യുഎഇ വിദേശകാര്യ വിദേശകാര്യ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി സുൽത്താൻ മുഹമ്മദ് അൽ ഷംസി, യു.എ.ഇ യു.എൻ.എച്ച്.ആർ.സി(United Nations High Commissioner for Refugee AgencY) ഓഫീസ് ഡയറക്ടര്‍ ടോബി ഹര്‍വാര്‍ഡ് തമ്മില്‍ ഒപ്പ് വെച്ചു.
ഫണ്ടിലൂടെ 132,000 അഭയാർഥികൾക്ക് സഹായം എത്തിക്കുകയാണ് ലക്‌ഷ്യം. ഇതിൽ ബംഗ്ലാദേശിലെ കോക്സസ് ക്യാംപിൽ താമസിക്കുന്ന 78,000 രോഹിന്‍ഗ്യന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. പോഷകാഹാരക്കുറവും മൂലം ഉണ്ടാകുന്ന മരണം കുറയ്ക്കാന്‍ ഇത് വളരെയേറെ സഹായിക്കുന്നു എന്ന് യു.എൻ.എച്ച്.ആർ.സി(United Nations Refugee AgencY) അധികൃതർ പറയുന്നു.
Also read ;ദുബായില്‍ ഫോറെക്‌സ് തട്ടിപ്പ് നടത്തിയ വക്കീലിന് 500 വര്‍ഷം തടവ്
Post Your Comments