
ദുബായ് : ദുബായില്‍ ഫോറെക്സ് തട്ടിപ്പ് നടത്തിയ വക്കീലിന് 500 വര്‍ഷം തടവ്. ദുബായ് കോടതി ഞായറാഴ്ചയാണ് ചരിത്രപരമായ വിധി പ്രസ്താവിച്ചത്.ആസ്ട്രേലിയന്‍ പൗരനും അയാളുടെ ഭാര്യയെയുമാണ് കോടതി 500 വര്‍ഷത്തിന് ശിക്ഷിച്ചത്. 515 കേസുകളാണ് ഇവര്‍ക്കെതിരെ ഫയല്‍ ചെയ്തിരുന്നത്.
ഒക്ടോബര്‍ 31 ന് തന്നെ ഇത് സ്പെഷ്യല്‍ കേസാണെന്ന് ദുബായ് പ്രോസിക്യൂഷന് സ്പെഷ്യല്‍ പാനലിലേയ്ക്ക് കത്ത് എഴുതിയിരുന്നു. 2017 ഡിസംബറിലാണ് കേസിന്റെ ആദ്യ വിചാരണ നടന്നത്. ഞായറാഴ്ചയോടെ കേസിന്റെ വിചാരണ പൂര്‍ത്തിയായി.
ആയിരക്കണക്കിനാളുകളെ ഇരട്ടി കോടിപതികളാക്കാമെന്ന് വാഗ്ദാനം നല്കി കോടികള്‍ തട്ടിച്ചതാണ് കേസ്.
ഫോറിന് എക്സ്ചേഞ്ച് വിനിമയത്തിനായി പൊന്‍സി പദ്ധതി ആരംഭിക്കുകയായിരുന്നു. എന്നാല്‍ നിക്ഷേപകരം കബളിപ്പിച്ച് 2016 ജൂലൈയില്‍ ഈ സ്ഥാപനം അടച്ചുപൂട്ടി. 7000 ത്തോളം പേര് ഇവരുടെ ചതിയില്‍പ്പെട്ടിട്ടുണ്ട്.
Post Your Comments