CinemaLatest NewsNewsIndia

സോഷ്യല്‍മീഡിയയില്‍ നടിമാര്‍ക്കെതിരെ അശ്ലീല കമന്റുകള്‍ ഇടുന്നതിനെതിരെ പ്രമുഖ നടി

നടി സുജ വരുണി സോഷ്യല്‍മീഡിയയില്‍ നടിമാര്‍ക്കെതിരെ അശ്ലീല കമന്റുകള്‍ ഇടുന്നതിനെതിരെ രംഗത്ത്. ഇത്തരം കമന്റുകള്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഇടുന്ന പുരുഷമാര്‍ക്ക് കാമഭ്രാന്താണെന്ന് നടി പറഞ്ഞു.

അത്തരം വിഡ്ഢികളുടെ കയ്യിലാണ് ഇന്റര്‍നെറ്റ് ലോകം. ചിലര്‍ സ്ത്രീകളോട് അശ്ലീല സംഭാഷണം നടത്താന്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നു. എന്തു വസ്ത്രം ധരിക്കണം എന്നത് എന്റെ സൗകര്യമാണെന്നും സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കുകയാണ് വേണ്ടതെന്നും സുജ വരുണി പറഞ്ഞു.

read also: അശ്ലീല കമന്റുകള്‍ വിഷയമല്ല, പോപ്പ് സ്റ്റാറിന്റെ നഗ്ന ഫോട്ടോഷൂട്ട് വൈറല്‍

സ്ത്രീകളുടെ വസ്ത്രധാരണം കൊണ്ടാണ് അവർക്കെതിരെ ലൈംഗിക ആക്രമണമുണ്ടാകുന്നതെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ അവർക്കെതിരെ ചോദ്യശരങ്ങളുമായി നടി എത്തിയിരിക്കുകയാണ്. കുഞ്ഞുങ്ങളെയും വൃദ്ധകളെയും ലൈംഗികമായി ആക്രമിക്കുന്നതോ? സ്ത്രീകള്‍ക്കെതിരെ ആസിഡ് ആക്രമണം ഉണ്ടാകുന്നതോ? അവര്‍ മാന്യമായി വസ്ത്രം ധരിച്ചവരും ഒരു കുറ്റവും ചെയ്യാത്തവരുമല്ലേ?. എന്നാണ് അവർ ചോദിക്കുന്നത്. അവരുടെ ശരീരത്തിലേക്ക് ആര്‍ത്തിയോടെ നോക്കുകയല്ല വേണ്ടത്. അശ്ലീല കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് നടി ഈ വിഷയത്തില്‍ പൊട്ടിത്തെറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button