മുരുകന്റെ ആറു ക്ഷേത്രങ്ങളിൽ ഒന്നാണു തമിഴ്നാട്ടിലെ തിരുപുറകുൺട്രം ക്ഷേത്രം. ആറ് ഏക്കർ സ്ഥലത്താണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മധുര മീനാക്ഷി ക്ഷേത്രത്തിൽ നിന്ന് എട്ടു കിലോമീറ്റർ ദൂരെയാണ് ഈ ക്ഷേത്രം. ഒരു മലയുടെ ചെരിവിൽ വെട്ടിയുണ്ടാക്കിയതാണ് ഇത്. ഇതിന് 2000 വർഷത്തിലധികം പഴക്കം ഉണ്ട്.
മുരുകൻ ഇവിടെ വച്ചാണ് ഇന്ദ്രപുത്രിയായ ദേവസേനയെ വിവാഹം കഴിച്ചത് എന്നാണു വിശ്വാസം. മുന്‍പ് ഇവിടെ തെൻപാറകുൺട്രം എന്നാണ് അറിയപ്പെട്ടിരുന്നത്. ക്ഷേത്രത്തിനു കോട്ടം തട്ടിയതിനാൽ മറുപുറത്ത് പുതുക്കിപ്പണിത ശേഷമാണു തിരുപുറകുൺട്രം ആയി മാറിയതത്രേ.
ആണ്ടിയെ കണ്ടാൽ അരശനെ കാണണം എന്നൊരു ചൊല്ല് തമിഴിൽ ഉണ്ട്. പഴനിയിൽ ആണ്ടിയാണ് രാവിലെ. രാജാവിന്റെ രൂപത്തിൽ ദർശനം വൈകീട്ടാണ്. രാജാവിന്റെ രൂപത്തിൽ കാണാൻ കഴിഞ്ഞില്ലെങ്കിൽ മധുരയില്‍ തിരുപുറകുൺട്രം മുരുകനെ കണ്ടാൽ മതി.
രാവിലെ അഞ്ചിനു നട തുറക്കും. 12.30 ന് ഉച്ചപൂജ കഴിഞ്ഞ് നടയടയ്ക്കും. വൈകിട്ടു നാലിനു വീണ്ടും തുറന്ന് രാത്രി 9 ന് നടയടയ്ക്കും. ആറുപടൈ വീട് എന്നാൽ ആറു സൈനിക താവളം എന്നാണ് അർഥം. അഞ്ചു ക്ഷേത്രങ്ങളിലും മുരുകൻ നിൽക്കുകയാണ്. ഇവിടെ ഇരിക്കുകയാണ്. ഇവിടെ വേലിനും അഭിഷേകം ഉണ്ട്.
Post Your Comments