മൂന്നാര്‍: രണ്ടു മാസത്തെ കാത്തിരിപ്പിനു ശേഷം ഇരവികുളം ദേശീയോദ്യാനം ഈ മാസം 16ന് തുറക്കും. രാജമലയിലേക്കുള്ള സന്ദര്‍ശകര്‍ക്ക് കഴിഞ്ഞ കുറേ നാളുകളായി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇക്കാരണത്താല്‍ കഴിഞ്ഞ രണ്ടു മാസങ്ങളില്‍ മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 50 ശതമാനത്തിലധികം കുറവാണുണ്ടായത്. കൂടാതെ ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ വരയാടുകളുടെ പ്രജനന കാലമായതിനാല്‍ ഓപ്പറേറ്ററുമാര്‍ ടൂര്‍പാക്കേജുകളില്‍ നിന്ന് മൂന്നാറിനെ ഒഴിവാക്കുന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം.
ആനമുടി താഴ്‌വരയായ രാജമലയും ആ പ്രദേശത്തെ അത്യപൂര്‍വ്വ ദൃശ്യമായ വരയാടുകളേയും കാണാനാവില്ലെന്നതാണ് ഓപ്പറേറ്റര്‍മാര്‍ സഞ്ചാരികളെ മറ്റു സഥലങ്ങളിലേക്ക് അയയ്കുന്നതിനുള്ള പ്രധാന കാരണം. 16ന് ദേശീയോദ്യാനം തുറക്കുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ ഒഴുകിയെത്തുമെന്നാണ് ടൂറിസം മേഖലയിലെ പ്രതീക്ഷ.
Post Your Comments