
തലശ്ശേരി: പാര്‍ക്കില്‍ കമിതാക്കളുടെ അതിരുവിട്ട പ്രണയ സല്ലാപം ഒളിക്യാമറയില്‍ പതിഞ്ഞതോടെ ആശങ്കയിലായത് നിരവധി പേര്‍. തലശ്ശേരി ഓവര്‍ബറീസ് ഫോളിയില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് സംശയിക്കുന്നു. സംഭവത്തില്‍ അഞ്ചുപേര്‍ പിടിയിലായിട്ടുണ്ട്.
Read Also: പാനൂരിൽ ഇരുനില വീട് കത്തിനശിച്ചു : വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ ഒഴിവായത് വൻ ദുരന്തം
ഓവര്‍ബറീസ് ഫോളിയിലെ ഒഴിഞ്ഞ സ്ഥലത്ത് കയറിയാല്‍ പുറത്തുനിന്ന് ആര്‍ക്കും കാണാന്‍ കഴിയില്ല. കമിതാക്കള്‍ ഇവിടെ എത്തുന്നുണ്ടെന്ന് അറിഞ്ഞ ചിലരാണ്, സുരക്ഷാമതിലിന് വിടവുണ്ടാക്കി മൊബൈല്‍ ക്യാമറ സ്ഥാപിച്ച് ദൃശ്യം ചിത്രീകരിച്ചത്. ഇയാള്‍, പിന്നീട് പലര്‍ക്കും കൈമാറി. അത് ലഭിച്ചവരും കൈമാറി. സംഭവം പുറത്തറിഞ്ഞു. ഇതോടെ, പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
കമിതാക്കളുടേയും ദമ്പതിമാരുടേയും കല്യാണം നിശ്ചയിച്ചവരുടേയും സ്വകാര്യതയാണ് ഒളിക്യാമറയില്‍ പകര്‍ത്തിയത്. അശ്ലീല സൈറ്റുകളില്‍ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിച്ചു. ഇതോടൊപ്പം, ദൃശ്യങ്ങള്‍ പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുകയും ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിലാണ് പോലീസ് കുറ്റവാളികളെ കണ്ടെത്തിയത്.
Post Your Comments