Latest NewsNewsIndiaInternational

സൗദിയിൽ കമ്പനി പൂട്ടിയതിനെ തുടർന്ന് മലയാളികളടക്കം ഏഴ് ഇന്ത്യക്കാർ ദുരിതത്തിൽ

സൗദി: സൗദി അറേബ്യയിലെ ജുബൈലിൽ കമ്പനി പൂട്ടിയതിനെ തുടർന്ന് മലയാളികളടക്കം ഏഴ് ഇന്ത്യക്കാർ ദുരിതത്തിൽ. കഴിഞ്ഞ അഞ്ച്‌ മാസമായി ജോലിയോ ശമ്പളമോ ഇല്ലാതെ ദുരിത ജീവിതം നയിക്കുകയായണ് മലയാളികളടക്കമുള്ള ഏഴ് ഇന്ത്യക്കാർ. സൗദി സർക്കാരിൻറെ സ്ഥലത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്രഷർ യൂണിറ്റിൽ ജോലി ചെയ്തിരുന്നവരാണ് ഇവർ. അനധികൃതമായി പ്രവർത്തിച്ചെന്ന കാരണത്താൽ ഇവർ ജോലി ചെയ്തിരുന്ന ക്രഷർ യൂണിറ്റ് അധികൃതർ പൊളിച്ചു നീക്കി.

also read: സൂക്ഷിക്കുക; സൗദിയില്‍ ഇത്തരം കടകളില്‍ റെയ്ഡ് ശക്തമാക്കി അധികൃതര്‍

തുടർന്ന് ജോലി നഷ്ട്ടപ്പെട്ട ഇവർക്ക് പകരം ജോലി നൽകാനോ, നാട്ടിലേക്ക് തിരിച്ചയക്കാനോ തൊഴിലുടമ തയാറാകുന്നില്ല. സ്പോൺസർക്കെതിരെ തൊഴിൽ മന്ത്രാലയത്തെ സമീപിച്ചുവെങ്കിലും അന്വേഷണവുമായി തൊഴിലുടമ സഹകരിക്കുന്നില്ല. നാട്ടിലേക്ക് തിരിച്ചു പോകാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എംബസിയെ സമീപിച്ചെങ്കിലും അവരും കൈയ്യൊഴിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button